സൗദിയിൽ ലഹരിച്ചെടിയായ ഖാത്തി​ന്റെ ശേഖരം​ പിടികൂടി

റി​യാ​ദ്​: ല​ഹ​രി വ​സ്​​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഖാ​ത്​​ ചെ​ടി​ക​ളു​ടെ ശേ​ഖ​രം പി​ടി​കൂ​ടി. സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ൽ ജീ​സാ​ന്​ സ​മീ​പം അ​ൽ​അ​ർ​ദ മേ​ഖ​ല​യി​ൽ നി​ന്നാ​ണ്​ 150 കി​ലോ​ഗ്രാം ഖാ​ത് രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മം​ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യു​ടെ പ​ട്രോ​ളി​ങ്​ വി​ഭാ​ഗം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ല​ഹ​രി വ​സ്​​തു​വും ക​സ്​​റ്റ​ഡി​യി​ലാ​യ​വ​രെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​ കൈ​മാ​റി. ഇ​ത്ത​ര​ത്തി​ലു​ള്ള ല​ഹ​രി വ​സ്​​തു ക​ട​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ മ​ക്ക, റി​യാ​ദ്​ എ​ന്നീ മേ​ഖ​ല​ക​ളി​ൽ 911, മ​റ്റി​ട​ങ്ങ​ളി​ൽ 999, ന​ർ​കോ​ട്ടി​ക്​ വി​ഭാ​ഗം ജ​ന​റ​ൽ ഡ​യ​ക്​​ട​റേ​റ്റി​ലേ​ക്ക്​ 995 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ രാ​ജ്യ​വാ​സി​ക​ളോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. 995@gdnc.gov.sa എ​ന്ന ഇ-​മെ​യി​ലി​ലും വി​വ​രം അ​റി​യി​ക്കാം.

Tags:    
News Summary - narcotic khat bush confiscated in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.