‘യാ സൽമാൻ’ സംഗീത ആൽബമൊരുക്കിയ കലാകാരന്മാർ

ദേശീയദിനം: സൗദിക്ക് സ്‌നേഹാദരവുമായി മലയാളി കലാകാരന്മാർ

ബുറൈദ: ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി കലാകാരന്മാർ അണിയിച്ചൊരുക്കിയ 'യാ സൽമാൻ' സംഗീത ആൽബം പുറത്തിറക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ കരുത്തുറ്റ ഭരണനേതൃത്വത്തിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് സംഗീത ആൽബം ആരംഭിക്കുന്നത്. സമൃദ്ധിയുടെ ഒമ്പത് പതിറ്റാണ്ട് പിന്നിട്ട സൗദി അറേബ്യയുടെ വിജയഗാഥയാണ് സംഗീത ആൽബത്തി​െൻറ ഇതിവൃത്തം. സൗദിയിലെ പ്രമുഖ ടിക് ടോക് കലാകാരന്മാരും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഗായകർ സിഫ്‌റാൻ നിസാം, നിസാം തളിപ്പറമ്പ്, മെഹറുന്നീസ നിസാം, നൂറിൻ നിസാം എന്നിവർ ഒന്നിക്കുന്ന ഈ ആൽബം സൗദിയിലും നാട്ടിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. കെ.വി.എം. മൻസൂർ പോട്ടൂർ രചന നിർവഹിച്ച ആൽബം മാധ്യമപ്രവർത്തകനും അൽ ഖസീം മീഡിയ ഫോറം ട്രഷററുമായ മിദ്​ലാജ് വലിയന്നൂരാണ്​ സംവിധാനം ചെയ്​തത്​.

Tags:    
News Summary - National Day: Malayalee artists pay homage to Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.