ദമ്മാം: അർബുദബാധിതയായി മരിച്ച നവയുഗം സാംസ്ക്കാരികവേദി മുൻ വൈസ് പ്രസിഡൻറും പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ സ്മരണക്കായി നവയുഗം കായികവേദി സംഘടിപ്പിക്കുന്ന സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെൻറിന്റെ അഞ്ചാം പതിപ്പിന് ദമ്മാമിൽ തുടക്കം.
ദമ്മാം അൽസുഹൈമി ഫ്ലൈഡ് ലിറ്റ് (കാസ്ക്) ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻറിന്റെ ഉദ്ഘാടനം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് പ്രിജി കൊല്ലം നിർവഹിച്ചു. നവയുഗം കായികവേദി സെക്രട്ടറി സന്തോഷ് ചങ്ങോലിക്കൽ ചടങ്ങിന് സ്വാഗതം പറഞ്ഞു.
കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, നിസാം കൊല്ലം, ദാസൻ രാഘവൻ, ഗോപകുമാർ, ബിനു കുഞ്ഞു, നാസർ കടവിൽ, രവി ആന്ത്രോട്, തമ്പാൻ നടരാജൻ എന്നിവർ സംസാരിച്ചു. ബെൻസി മോഹൻ, ശരണ്യ ഷിബു, റിയാസ്, മഞ്ജു അശോക്, വർഗീസ്, ജാബിർ, ആമിന റിയാസ്, ഹരികുമാർ, സഹീർഷാ, സാജി അച്യുതൻ, റഷീദ് പുനലൂർ, സൗമ്യ ഹരികുമാർ എന്നിവർ വിവിധ ടീം അംഗങ്ങളെ പരിചയപ്പെട്ടു.
ആദ്യ മത്സരത്തിൽ ഇന്ത്യൻ വോളി ക്ലാബ് എ ടീം ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് നവോദയ ജുബൈലിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ സിഗ്മ ജുബൈൽ ടീം ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ഇന്ത്യൻ വോളി ക്ലബ് ബി ടീമിനെ പരാജയപ്പെടുത്തി.
മൂന്നാം മത്സരത്തിൽ സ്റ്റാർസ് റിയാദ് ടീം ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ആംപ്ലിറ്റ്യൂഡ് ജുബൈൽ ടീമിനെ തോൽപിച്ചു. നാലാം മത്സരത്തിൽ കെ.എ.എസ്.സി ദമ്മാം ടീം ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് സ്റ്റാഴ്സ് റിയാദ് വോളി ടീമിനെ പരാജയപ്പെടുത്തി.
അഹമ്മദ്, സുരേഷ് എന്നിവർ മുഖ്യ റഫറിമാരും ഇർഷാദ്, അരുൺ എന്നിവർ ലൈൻ റഫറിമാരുമായി മത്സരം നിയന്ത്രിച്ചു. സനൂർ കൊദറിയ, നന്ദൻ, എബി, ബിനോയ്, ശ്രീലാൽ, രവി ആന്ത്രോട്, ജോജി രാജൻ എന്നിവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.