റിയാദ്: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലക്കെതിരെ റിയാദിലെ നവോദയ സാംസ്കാരികവേദി പ്രതിഷേധദിനാചരണം സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവാസികൾ അവരവരുടെ വീടുകളിലും റൂമുകളിലും ഇരുന്ന് ഒാൺലൈനിൽ നടന്ന പരിപാടിയിൽ പ്രതിഷേധിക്കുന്നു എന്ന പോസ്റ്റർ ഉയർത്തി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. റിയാദിലെ കലാസാംസ്കാരിക രംഗത്തുള്ള ഒട്ടനവധിപേർ പ്രതിഷേധ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി വാർത്തക്കുറിപ്പിൽ പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ പ്രതിഷേധയോഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയിട്ടുള്ള കോൺഗ്രസ് വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികളെ സംരക്ഷിക്കുകയും കൊല്ലപ്പെട്ടവരെ അവഹേളിക്കുകയും ചെയ്യുന്ന സമീപനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് സുധീർ ആരോപിച്ചു. മുഴുവൻ പ്രതികളും കോൺഗ്രസുകാരാണെന്ന് തെളിഞ്ഞിട്ടും അവർക്കെതിരെ ഒരു നടപടിയും കോൺഗ്രസ് നേതൃത്വം എടുത്തിട്ടില്ല. പ്രതികൾ മുമ്പ് നടത്തിയിട്ടുള്ള ആക്രമണത്തിൽ അവർക്ക് വേണ്ട സഹായങ്ങൾ നൽകിയത് സ്ഥലം എം.പി അടൂർ പ്രകാശാണെന്ന ആരോപണം ശക്തമാണ്. ഈ ഇരട്ടക്കൊലകളിലും അടൂർ പ്രകാശിെൻറ പങ്ക് സംശയിക്കുകയും ചെയ്യുന്നു. രണ്ടു കുടുംബങ്ങളെ അനാഥമാക്കിയ ഇൗ കിരാതരാഷ്ട്രീയത്തിനെതിരെ ജനരോഷം ഉയരണമെന്ന് കുമ്മിൾ സുധീർ അഭ്യർഥിച്ചു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, കലാം, ഹാരിസ്, ശ്രീരാജ്, ബാബുജി, പ്രതീനാ ജിത്ത്, സലിം, മനോഹരൻ, ജയ്ജിത്, അരുൺ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.