ജിദ്ദ: വൂക വേൾഡെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാം ജീവിക്കുന്ന പുതിയ കാലം ഏറെ സങ്കീർണവും ഗതിവേഗം നിറഞ്ഞതുമാണെന്നും അതിനാൽ കാലത്തിനൊപ്പം ചുവടുവെച്ച് അവസരങ്ങളെ കണ്ടെത്തണമെന്നും പ്രശസ്ത കരിയർ ഗൈഡും മോട്ടിവേഷനൽ സ്പീക്കറുമായ ഖാസിം പുത്തൻപുരക്കൽ പറഞ്ഞു.
സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാം (സി.എൽ.പി) മീറ്റിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമെന്നത് സർട്ടിഫിക്കറ്റിൽ ഒതുക്കിനിർത്തേണ്ട ഒന്നല്ല. യോഗ്യതയെക്കാൾ കഴിവിനും നൈപുണ്യത്തിനും മുൻഗണന നൽകുന്നതാണ് ജി.സി.സിയിലെ പുതിയ തൊഴിൽ വിപണി. വിവിധ പ്രഫഷനുകളെ അടിസ്ഥാനമാക്കി തുടർപഠനത്തിന്റെ നിരവധി സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം. ഹനീഫ് അവതാരകനായിരുന്നു. ഓപൺ മൈക്ക് പരിപാടിക്ക് മുഹമ്മദ് കുഞ്ഞി നേതൃത്വം നൽകി. റഷീദ് അമീർ, എം.എം. ഇർഷാദ്, ഉമൈർ പുന്നപ്പാല, ലത്തീഫ് ദേവർതൊടി, ജഅഫർ എന്നിവർ പങ്കെടുത്തു. പുസ്തക പരിചയത്തിൽ 'സോർബ, ദ ഗ്രീക്' എന്ന നോവൽ ഫസ്ലിൻ ഖാദർ നിരൂപണം ചെയ്തു. ഫവാസ് കടപ്രത്ത് ഖുർആൻ സന്ദേശം നൽകി. കെ.എം. അഷ്റഫ് അവലോകനം നടത്തി. താഹിർ ജാവേദ് സ്വാഗതവും വേങ്ങര നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.