റിയാദ്: ജീവകാരുണ്യ സംഘടനയായ റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) 23ാമത് വാർഷിക യോഗത്തിൽ 2024-25 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെയും നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡെന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. വാർഷിക യോഗത്തിൽ തെരഞ്ഞെടുത്ത ഭാരവാഹി പട്ടിക സെക്രട്ടറി ഉമർകുട്ടി പൊതുയോഗത്തിൽ അവതരിപ്പിച്ചു.
മാധവൻ സുന്ദർരാജ് (പ്രസി.), ടി.എൻ.ആർ. നായർ (സെക്ര.), ജോർജ് ജേക്കബ് (ട്രഷ.), ജോസഫ് അറക്കൽ, ഇസക്കി (വൈ. പ്രസി.), അരുൺ കുമരൻ, അജുമോൻ തങ്കച്ചൻ (ജോ. സെക്ര.), സൂരജ് വത്സല (ജീവകാരുണ്യം കൺ.), ബെന്നി തോമസ്, ഫവാദ് (ജോ. കൺ.), മഹേഷ് എം. മുരളീധരൻ (കലാസാംസ്കാരിക കൺ.), ജൂബിൻ പോൾ, രാജേഷ് കുമാർ (ജോ. കൺ.), സിനിൽ സുഗതൻ (മീഡിയ കൺ.), രാജേഷ് ഫ്രാൻസിസ്, പി. റോഷൻ (ജോ. കൺ.), യൂനിറ്റ് കൺവീനർമാർ: സന്ദീപ് (ബത്ഹ), മുത്തുക്കണ്ണൻ (മലസ്), രാഹുൽ നായർ (റൗദ/സുലൈ) എം.ടി. ദാവൂദ് (സനാഇയ), ടി.ബി. ഷിബു (അൽ ഹദാ), രതീഷ് (ശുമൈസി), പീറ്റർ രാജ് (ഹാര), ഉപദേശകസമിതി അംഗങ്ങൾ: ഡെന്നി ഇമ്മട്ടി, ഉമർ കുട്ടി, ബിജു ജോസഫ്, അബ്ദുൽ സലാം, മഗേഷ് പ്രഭാകർ, ആർ. വിവേക്, ശൈഖ് അബ്ദുല്ല, ജോൺ ക്ലീറ്റസ്, ഓഡിറ്റർമാർ: ബിനു ധർമജൻ, ശിവകുമാർ എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.