റിയാദ്: കരാറുകാർക്ക് കെട്ടിട നിർമാണാനുമതി നൽകുന്നതിനായി സൗദി അറേബ്യയിൽ പുതിയ ചട്ടങ്ങൾ ആവിഷ്കരിച്ചു. കരാറുകാർ രാജ്യത്തെ കെട്ടിട നിർമാണ വിഭാഗത്തിൽ ആദ്യം രജിസ്റ്റർ ചെയ്യണം.കഴിഞ്ഞ ആഴ്ചയാണ് പുതിയ കെട്ടിട നിർമാണ അനുമതിക്ക് സ്വീകരിക്കേണ്ട നിബന്ധനകൾ അടങ്ങിയ പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചത്.
ഉയരം കൂടിയ കെട്ടിടങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, പള്ളികൾ, കായിക ഇടങ്ങൾ, ഷോപ്പിങ് മാളുകൾ, ഫാക്ടറികൾ, ടെലികമ്യൂണിക്കേഷൻ ടവറുകൾ എന്നിവയെ ഉൾപ്പെടുത്തുകയും ചെയ്തുവെന്ന് സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റി (എസ്.സി.എ) സെക്രട്ടറി ജനറൽ തബിത് അൽസുവൈദി അറിയിച്ചു.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന കരാറുകാർ നിർമാണ അനുമതിക്കായി എസ്.സി.എയിൽ ആദ്യം രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങൾ ഉടൻ നടപ്പാക്കുമെന്നും റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ബാങ്കുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ കൂടുതൽ തരം കെട്ടിടങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.1,40,000 ത്തിലധികം നിർമാണ സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും നാലായിരത്തോളം സ്ഥാപനങ്ങൾ മാത്രമാണ് എസ്.സി.എയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അൽസുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.