റിയാദ്: സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പോകുന്നവർക്കുള്ള പുതിയ നിബന്ധനകൾ നിലവിൽവന്നു. തിങ്കളാഴ്ച അർധരാത്രി മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിലായത്. ഇതുപ്രകാരം യാത്രക്കാരുടെ കൈവശം കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്ക് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്.
കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള യാത്രക്കാർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്ക് സന്ദർശിച്ച് 'എയർ സുവിധ' സത്യവാങ്മൂലം ഒാൺലൈനായി സമർപ്പിക്കണം. സ്വന്തം പാസ്പോർട്ടിെൻറ ആദ്യ പേജും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും ഇതിൽ അപ്ലോഡ് ചെയ്യണം. സത്യവാങ്മൂലത്തിെൻറയും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിെൻറയും രണ്ടു പ്രിൻറൗട്ടുകൾ വീതം എടുത്ത് കൈയിൽ സൂക്ഷിക്കണം. ഇത് സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ സമയത്ത് കാണിക്കേണ്ടിവരും. എയർ സുവിധ ഫോറം പൂരിപ്പിക്കാത്തവരെ വിമാനത്തിൽ കയറ്റില്ല. ഗൾഫ് മേഖലയിലെ യാത്രക്കാർ കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിവരങ്ങളും ഒാൺലൈനിൽ നൽകണം.
ഇന്ത്യയിലെത്തുേമ്പാൾ അതത് വിമാനത്താവളത്തിൽ മറ്റൊരു കോവിഡ് പരിശോധനക്കും വിധേയരാകണം. ഇതിനായുള്ള തുക കൈയിൽ കരുതണം. പരിശോധനഫലം നെഗറ്റിവ് ആണെങ്കിൽ വീടുകളിൽ 14 ദിവസം നിർബന്ധിത നിരീക്ഷണത്തിലിരിക്കണം. കുടുംബത്തിൽ മരണം നടന്ന സാഹചര്യത്തിലെ അടിയന്തര യാത്രക്കു മാത്രമാണ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് നൽകുക. ഇൗ ആനുകൂല്യത്തിന് പരിഗണിക്കപ്പെടാൻ യാത്രക്ക് 72 മണിക്കൂർ മുമ്പ് www.newdelhiairport.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
പ്രത്യക്ഷത്തിൽ ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്ക് തെർമൽ സ്ക്രീനിങ്ങിനുശേഷം മാത്രമേ തുടർയാത്രക്ക് അനുമതി നൽകുകയുള്ളൂ. എല്ലാവരും മൊബൈൽ ഫോണിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിരിക്കുകയും വേണം. കേരളത്തിലേക്കുള്ള യാത്രക്കാർ ജാഗ്രത പോർട്ടലിലും രജിസ്ട്രേഷൻ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.