റിയാദ്: ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (എൻ.എൽ.പി) അംഗങ്ങളുടെ കുടുംബസംഗമം റിയാദിൽ നടന്നു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ലോ ഓഫ് എൻട്രോപ്പി’ എന്ന വിഷയത്തിൽ ഇൻറർനാഷനൽ ട്രെയ്നർ ഡോ. പോൾ തോമസ് ക്ലാസ് നയിച്ചു. ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ നിസ്വാർഥവും മാതൃകാപരവുമായി എൻ.എൽ.പി സേവനങ്ങൾ എങ്ങനെ പ്രയോഗവത്കരിക്കാമെന്നുള്ള അനുഭവങ്ങൾ മുഖ്യ പ്രഭാഷകൻ കിംസ് ആശുപത്രി ചെയർമാൻ സൂരജ് പാണയിൽ പങ്കുവെച്ചു. വളർന്നുവരുന്ന തലമുറയുടെ മാനസികമായ ആരോഗ്യവും വ്യക്തിത്വ വികസനവും മാതാപിതാക്കൾക്ക് മക്കളോടുള്ള പെരുമാറ്റത്തേയും നിത്യജീവിത ക്രമീകരണങ്ങളേയും അനുസരിച്ചാണെന്നുള്ള തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. എൻ.എൽ.പി, അലോപ്പതി മെഡിക്കൽ ഫീൽഡിലും ഇതര ചികിത്സാതലങ്ങളിലും മാനസികാരോഗ്യ തലത്തിലും ചെലുത്തുന്ന സ്വാധീനത്തേയും പ്രാധാന്യത്തേയും കുറിച്ച് മുഖ്യാതിഥി നാഷനൽ ഗാർഡ് ആശുപത്രി റോയൽ പ്രോട്ടോകോൾ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ് സംസാരിച്ചു. ശിഹാബ് കൊട്ടുകാട് അനുഗ്രഹ പ്രഭാഷണം നടത്തി.
അബ്ദുല്ലത്തീഫ്, അലവിക്കുട്ടി ഒളവട്ടൂർ, ഷിജിത്, ഫർഹാൻ അഹ്മദ്, സയ്യിദ അൻസാരി, മുഹിയുദ്ദീൻ, നിഖില സമീർ, വർഗീസ് വിൻറർ ടൈം കമ്പനി എന്നിവർ സംസാരിച്ചു. എൻ.എൽ.പി സൗദി മാനേജർ സ്റ്റാൻലി ജോസ് സ്വാഗതവും ഷുക്കൂർ പൂക്കയിൽ നന്ദിയും പറഞ്ഞു.
എൻ.എൽ.പി വെരിഫൈഡ് മാസ്റ്റർ പ്രാക്ടീഷണർ നിഖില സമീറിനുള്ള നാഷനൽ സ്കിൽ ഇന്ത്യ മിഷൻ സർട്ടിഫിക്കറ്റും ഐ.ഡി കാർഡും ഡോ. പോൾ തോമസ് നൽകി.
കോവിഡ് കാലത്തും അതിന് ശേഷവും നാട്ടിലും പ്രവാസി സമൂഹത്തിലും നൽകുന്ന സേവനാനുഭവങ്ങൾ എൻ.എൽ.പി കുടുംബാംഗങ്ങൾ പങ്കുവെച്ചു. യാസിർ, അബൂബക്കർ സിദ്ദീഖ്, സുമിത, ഹാജറ, ഷാഫി, നമിത, മധുസൂദനൻ, ഷംനാദ്, സൈനുൽ ആബിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.