ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിന് കീഴിെല അബഹ, യാംംബു, തബൂക്ക് എന്നിവിടങ്ങളിലെ വി.എഫ്.എസ് കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് സേവനങ്ങൾ ലഭിക്കാനുള്ള മുൻകൂർ അപ്പോയിൻറ്മെൻറ് സമ്പ്രദായം ഒഴിവാക്കിയതായി കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷകർക്ക് വി.എഫ്.എസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാം. എന്നാൽ ജിദ്ദയിലെ ഹാഇൽ സ്ട്രീറ്റിെല വി.എഫ്.എസ് കേന്ദ്രത്തിൽ നിലവിലുള്ള മുൻകൂർ അപ്പോയിൻറ്മെൻറ് അടിസ്ഥാനത്തിൽ തന്നെയായിരിക്കും സേവനങ്ങൾ.
ഇവിടെ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ സേവനങ്ങൾ തുടരും. എന്നാൽ അടിയന്തര സാഹചര്യത്തിലുള്ള അവസരങ്ങളിൽ പാസ്‌പോർട്ട് അപേക്ഷകൾ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കാതെ തന്നെ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ ഈ കേന്ദ്രത്തിൽ സമർപ്പിക്കാം. ജിദ്ദയിൽ മുഹമ്മദിയ ഡിസ്ട്രിക്ടിലെ വി.എഫ്.എസ് ബ്രാഞ്ച് വ്യാഴാഴ്ച മുതൽ പ്രവർത്തനം നിർത്തിവെക്കുന്നതായും കോൺസുലേറ്റ് അറിയിച്ചു. സേവനങ്ങൾ കാര്യക്ഷമമാക്കാനും കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാനുമുള്ള നടപടികൾ കോൺസുലേറ്റ് ഇനിയും തുടരുമെന്നും എന്നാലും പുതിയ തീരുമാന ഭാഗമായി വി.എഫ്.എസ് കേന്ദ്രങ്ങളിൽ പ്രതീക്ഷിക്കാത്ത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വീണ്ടും പഴയതുപോലെ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കുന്ന രീതിയിലേക്ക് മടങ്ങിയേക്കാമെന്നും കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.