റിയാദ്: വ്യക്തികൾക്ക് ആദായനികുതി ചുമത്താൻ രാജ്യത്തിന് യാതൊരു ഉദ്ദേശവുമില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ഇക്കാര്യത്തിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ബ്ലൂംബെർഗി’ന് നൽകിയ അഭിമുഖത്തിലാണ് ആദായനികുതി സംബന്ധിച്ച രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കിയത്.
ഞങ്ങൾക്ക് ആഭ്യന്തര സമ്പദ് വ്യവസ്ഥയിലേക്ക് ചേർക്കാൻ പ്രാദേശിക വിഭവങ്ങളുണ്ട്. മൂല്യവർദ്ധിത നികുതിയുണ്ട്. കമ്പനികളിലും വിദേശ നിക്ഷേപകരിലും നിന്ന് ആദായനികുതി പിരിക്കുന്നുണ്ട്. തദ്ദേശവാസികൾ സകാത്ത് നൽകുന്നുണ്ട്. ഈ രീതി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. വ്യക്തികൾക്ക് മേൽ ആദായനികുതി ഭാരം ചുമത്താൻ ഒരു ഉദ്ദേശ്യവുമില്ല. സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ബിസിനസ് സൗഹൃദമാക്കാൻ ഞങ്ങൾ ചില ഭാരങ്ങൾ യുക്തിസഹമാക്കാൻ ശ്രമിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
സൗദി അറേബ്യയിൽ അടിസ്ഥാന ലോജിസ്റ്റിക് പദ്ധതികൾ ഉണ്ട്. സേവനം പൗരന്മാരിലേക്കും താമസക്കാരിലേക്കും തടസ്സമില്ലാതെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ പദ്ധതികളുണ്ട്. ജല ശുദ്ധീകരണ പ്ലാൻറുകൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നു. ധാരാളം പുനരുപയോഗ ഊർജ പദ്ധതികളുണ്ട്. അതിന് മതിയായ ധനസഹായം ഉണ്ടെന്ന് ഉറപ്പാക്കുന്നു.
സൗദി അറേബ്യ ഇഷ്യൂ ചെയ്ത 12 ശതകോടി ഡോളറിെൻറ ബോണ്ടുകൾ പ്രധാന പദ്ധതികളുടെ ചെലവ് ത്വരിതപ്പെടുത്തുന്നതിന് പുറമെ കമ്മി നികത്താൻ പോകുമെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം ജി.ഡി.പിയുടെ രണ്ട് ശതമാനത്തിലെത്തുന്ന കമ്മി നികത്താൻ രാജ്യം ആഗ്രഹിക്കുന്നു. അതോടൊപ്പം ചെലവ് ത്വരിതപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.