റിയാദ്: മുൻ പ്രവാസിയും സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ ആർ. മുരളീധരന്റെ ഭാര്യയും ദീർഘകാലം റിയാദിൽ പ്രവാസിയുമായിരുന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി ശോഭ നിര്യാതയായി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആശുപത്രിയിലാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു. റിയാദിൽ വർഷങ്ങളായി കുടുംബവുമൊത്ത് താമസിക്കുകയായിരുന്നു. ഏക മകൻ രാഹുൽ റിയാദിലെ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. റിയാദിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അഡ്വ. ആർ. മുരളീധരൻ റിയാദിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ 30 വർഷം സേവനമനുഷ്ഠിച്ചു. ശോഭയും സാമൂഹികപ്രവർത്തന രംഗത്ത് സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.