ദമ്മാം: റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ അതിവേഗത്തിൽ എത്തിയ കാർ ഇടിച്ച് മലയാളി യുവാവ് തൽക്ഷണം മരിച്ചു. ത ിരുവനന്തപുരം നാവായിക്കുളം സീമന്ദപുരം നിസാ മൻസിലിൽ നിഷാദ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ ദമ്മാം ഖോബാർ ഹൈവേയിൽ സ്റ്റേഡിയം സിഗ്നലിന് സമീപമാണ് അപകടം.
നാലു വർഷമായി സൗദിയിലുള്ള നിഷാദ് സീകോ ബിൽഡിങ്ങിന് സമീപമുള്ള മസായ ഷോപ്പിലെ ജീവനക്കാരനായിരുന്നു. രാത്രി ജോലികഴിഞ്ഞ് സഹോദരീ ഭർത്താവിനെ സന്ദർശിക്കാൻ പോകുന്നതിനിടയിലാണ് അപകടം. സൗദി പൗരൻ ഒാടിച്ച വാഹനമാണ് ഇടിച്ചത്. നാലുമാസം മുമ്പായിരുന്നു വിവാഹം.
പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിൽ പോയ നിഷാദ് ഒരാഴ്ച മുമ്പാണ് മടങ്ങിയെത്തിയത്.
ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാസ് വക്കത്തിെൻറ നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇബ്രാഹിം -റാഹില ദമ്പതികളുടെ മകനാണ് മരിച്ച നിഷാദ്. ഭാര്യ: ഷബ്ന. സഹോദരീ ഭർത്താവ് അൻസാരി ദമ്മാമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.