റിയാദ്: രാത്രിഭക്ഷണം തയാറാക്കാൻ പ്രാവിനെ പിടിക്കാൻ പോയ ഇന്ത്യൻ ഇടയൻ കാലുതെന്നി സൗദി മരുഭൂമിയിലെ കിണറ്റിൽ വീണ് മരിച്ചു. ഇൗമാസം ആറിനുണ്ടായ സംഭവത്തിൽ മരിച്ച ഉത്ത ർപ്രദേശിലെ അഅ്സംഗഢ് സ്വദേശി യാദവ് റാം അജോറിെൻറ (40) മൃതദേഹം റിയാദിൽനിന്ന് 382 കിലോമീറ്ററകലെ ദവാദ്മിക്ക് സമീപം റഫായ അൽജംഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സ ൂക്ഷിച്ചിരിക്കുകയാണ്.
നാട്ടിൽ എൽ.െഎ.സി പോളിസിയുള്ളതിനാൽ അപകടമരണ ആനുകൂല്യമായി എട്ട് ലക്ഷം രൂപ കിട്ടുമെന്നും അതിനാവശ്യമായ രേഖകൾ ശരിയായിട്ട് മൃതദേഹം നാട്ടിലേക്ക് അയച്ചാൽ മതിയെന്നുമുള്ള നിലപാടിലാണ് മകനടക്കമുള്ള ബന്ധുക്കൾ. ഇതോടെ മൃതദേഹം നാട്ടിലയക്കാൻ മുന്നിട്ടിറങ്ങിയ മലയാളി സാമൂഹിക പ്രവർത്തകനും റഫായയിൽതന്നെ ജോലിചെയ്യുന്ന യാദവ് റാമിെൻറ ബന്ധുവും പ്രതിസന്ധിയിലായി. മൃതദേഹം ഏറ്റുവാങ്ങാൻ സമ്മതമറിയിച്ചുള്ള അഫ്ഡവിറ്റ് അയക്കാൻ ആവശ്യപ്പെടുേമ്പാൾ ഇൻഷുറൻസ് െക്ലയിമിനുള്ള നടപടികൾക്ക് എന്താണ് ചെയ്യേണ്ടതെന്ന മറുചോദ്യമാണ് അവിടെനിന്ന് കേൾക്കുന്നതെന്ന് ബന്ധു പറയുന്നു.
10 വർഷമായി റഫായയിലുള്ള യാദവ് റാമിന് മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കലായിരുന്നു ജോലി. തുച്ഛമായ ശമ്പളമായതിനാൽ റൊട്ടിക്ക് കറിയായി പ്രാവിനെ പിടികൂടി കറിവെക്കലാണത്രെ ഇൗ ഇടയന്മാരുടെ പതിവ്. താമസിക്കുന്നതിനടുത്തുള്ള തോട്ടത്തിൽ ഒരു വലിയ കിണറുണ്ട്. അതിെൻറ പാർശ്വങ്ങളിലുള്ള മാളങ്ങളിൽ ധാരാളം പ്രാവുകൾ കൂടുവെച്ചിട്ടുണ്ട്. പതിവുപോലെ വൈകീട്ട് അഞ്ചോടെ പ്രാവിനെ പിടിക്കാൻ ചെന്നതാണ്. പ്രാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കാലുവഴുതി ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. രാത്രി പലതവണ വിളിച്ചിട്ടും ഫോണെടുക്കാഞ്ഞപ്പോൾ സംശയം തോന്നി സ്പോൺസർ അന്വേഷിച്ചുവന്നപ്പോഴാണ് കിണറ്റിനരികിൽ ചെരിപ്പ് കണ്ടത്. ഉടൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി, വെള്ളം വറ്റിച്ച് രാത്രിയോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഅ്സംഗഢ്, നിസാമാബാദിലെ ഷേക്പൂർ ദൗഡ് ഫരിഹ സ്വദേശിയാണ് യാദവ് റാം.
ഭാര്യയും അഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങുന്നതാണ് കുടുംബം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഇൗവർഷം ഫെബ്രുവരി 20നാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിവന്നത്. ദവാദ്മിയിലെ മലയാളി സാമൂഹികപ്രവർത്തകൻ ഹുസൈൻ അലിയാണ് മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടിക്ക് രംഗത്തുള്ളത്. നാട്ടിൽ കൊണ്ടുപോകുന്നതിനാവശ്യമായ മുഴുവൻ ചെലവും വഹിക്കാൻ സ്പോൺസർ തയാറാണ്. മറ്റു നിയമതടസ്സങ്ങളൊന്നുമില്ല. വീട്ടുകാരുടെ സമ്മതപത്രം കൂടി കിേട്ടണ്ട താമസമേയുള്ളൂവെന്ന് ഹുസൈൻ അലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.