അബഹ: ഹൃദയസ്തംഭനംമൂലം മലയാളി നജ്റാനിൽ നിര്യാതനായി. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദറിന്റെ മകൻ നൗഷാദാണ് (52) മരിച്ചത്. ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ചു വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10ന് ശരീരവേദനയെ തുടർന്ന് നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെവെച്ചുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് മരിക്കുകയായിരുന്നു.
ഭാര്യ: സബീന നൗഷാദ്. മക്കൾ: ഹന നൗഷാദ്, മുഹമ്മദ് അസീം ഷാൻ, ഹാദിയ ഫാത്തിമ. സഹോദരൻ: മിസ്ബാഹ്.
മൃതദേഹം നജ്റാൻ സിവിൽ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.