അൽഅഹ്സ: രണ്ട് പതിറ്റാണ്ടിനടുത്ത് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ പ്രവാസികളായിരുന്ന എം. അനീസ്, ഭാര്യ ഷൈല, മക്കൾ അസിം, ആലിയ എന്നിവർക്ക് ഒ.ഐ.സി.സി അൽഅഹ്സ ഏരിയകമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡൻറ് ഫൈസൽ വച്ചാക്കൽ കുടുംബത്തെ ഉപഹാരം നൽകി ആദരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അൽഅഹ്സയിലെ വാണിജ്യ സംരംഭകനും കൂടിയായ അനീസും കുടുംബവും തെൻറ ബിസിനസ് ജിദ്ദയിലേക്ക് പറിച്ചുനടുന്നതിെൻറ ഭാഗമായിട്ടാണ് കുടുംബം പ്രവാസം അവസാനിപ്പിച്ച് പോകുന്നത്.
ഒ.ഐ.സി.സി വനിതാവേദിയുടെ സജീവ പ്രവർത്തക കൂടിയായ ഷൈല അനീസ് ഒരു മികച്ച കൊറിയോഗ്രാഫറും ജവഹർ ബാലമഞ്ച് പ്രവർത്തകയായ മകൾ ആലിയ വേദികളിലെ സ്ഥിരം ഡാൻസറുമാണ്. ചടങ്ങിൽ പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ശാഫി കുദിർ, നവാസ് കൊല്ലം, നിസാം വടക്കേകോണം, അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, ഷിജോമോൻ വർഗീസ്, മൊയ്തു അടാടിയിൽ, ഷിബു സുകുമാരൻ, സബീന അഷ്റഫ്, റീഹാന നിസാം, അഫ്സാന അഷ്റഫ്, നിസാം അൽറീഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ഷൈല അനീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.