ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് നടന്ന പാതിരാ റെയ്ഡ് എൽ.ഡി.എഫും ബി.ജെ.പിയും കൂടിയുള്ള ഡീലിന്റെ ഭാഗമാണെന്നും, സ്വന്തമായി ഒരു സ്ഥാനാർഥിയെ പോലും നിർത്താൻ കഴിവില്ലാത്തവരായി മാറിയവർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻറ് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, ഹബീബുള്ള പട്ടാമ്പി, സി.എം അഹ്മദ്, അനിൽകുമാർ പത്തനംതിട്ട, അസ്ഹാബ് വർക്കല, ആസാദ് പോരൂർ, സക്കീർ ഹുസൈൻ എടവണ്ണ, മാമദു പൊന്നാനി, ശരീഫ് അറക്കൽ, മിർസ ശരീഫ്, റഫീഖ് എടത്തനാട്ടുകാര, അലവി ഹാജി, പ്രിൻസാദ് കോഴിക്കോട്, ജലീഷ് കാളികാവ്, അയ്യൂബ് പന്തളം, അഷ്റഫ് വടക്കേക്കാട്, റഫീഖ് മൂസ്സ, നാസർ സൈൻ പെരുമ്പിലവ്, ഫസലുള്ള വള്ളുവമ്പാലി, സിദ്ധീഖ് പുല്ലങ്കോട്, ഉസ്മാൻ കുണ്ടുകാവിൽ.
ഷമീർ നദവി, അബ്ദുൽ ഖാദർ തൃശൂർ, നസീർ വടക്കേക്കാട്, ടോണി ടോമി, സക്കീർ ചെമ്മണ്ണൂർ, ഷമീർ പാണ്ടിക്കാട്, സക്കീന ടീച്ചർ, സോഫിയ സുനിൽ, സുബൈർ നാലകത്ത്, ഷമീർ കാളികാവ്, വേണു അന്തിക്കാട്, അമീർ പരപ്പനങ്ങാടി, സി.പി മുജീബ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷാഫി, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
ഗിരിധർ കൊപ്പം, പ്രജീഷ് പാലക്കാട്, പ്രവീൺ വടക്കഞ്ചേരി, ഷാജി ആലത്തൂർ, ഷാജിമോൻ പാലക്കാട് എന്നിവർ നേതൃത്വം നൽകി. ഷഫീഖ് പട്ടാമ്പി സ്വാഗതവും ഉണ്ണിമേനോൻ പാലക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.