റിയാദ്: കോവിഡ് ബാധിച്ച് വ്യാഴാഴ്ച സൗദി അറേബ്യയിൽ ആറ് വിദേശികളും ഒരു സ്വദേശിയും മരിച്ചു. 23നും 67നും ഇടയി ൽ പ്രായമുള്ള ആറ് വിദേശികൾ മക്കയിലും ജിദ്ദയിലുമാണ് മരിച്ചത്. മക്കയിൽ നാലും ജിദ്ദയിൽ രണ്ടും വിദേശികളാണ് മ രിച്ചത്. ജിദ്ദയിൽ മരിച്ച സൗദി പൗരന് 69 വയസുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 121 ആയി ഉയർന്നു. പുതുതായി 1158പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് ഏഴാം ദിവസവും തുടർന്ന ഫീൽഡ് സർവേയിലൂടെയാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. പുതിയ രോഗികളിൽ 15 ശതമാനം മാത്രമാണ് സ്വദേശികൾ. 85 ശതമാനവും വിദേശികളാണെന്നും ഇൗയാളുകളെ മുഴുവൻ കണ്ടെത്തിയത് ആരോഗ്യവകുപ്പ് താമസകേന്ദ്രങ്ങളിലും ഗല്ലികളിലും മറ്റും നേരിട്ട് ചെന്ന് നടത്തിയ ആരോഗ്യ പരിശോധനയിലൂടെയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 13930 ആയി. ഇവരിൽ 1925 പേർ സുഖം പ്രാപിച്ചു. ബുധനാഴ്ച 113 പേർക്കാണ് രോഗമുക്തിയുണ്ടായത്. 11884 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 93 പേർ ഗുരുതരാവസ്ഥയിലും. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ.
ആരോഗ്യ വകുപ്പിെൻറ 150ലേറെ മെഡിക്കൽ ടീമുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീൽഡ് സർവേയുമായി രംഗത്തുള്ളത്. നാലുപേർ കൂടി പുതുതായി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 49 ആയി.
പുതിയ രോഗികൾ:മദീന 293, മക്ക 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫ് 78, ദമ്മാം 43, ജുബൈൽ 40, ത്വാഇഫ് 32, അൽഖോബാർ 28, ഉനൈസ 13, ബുഖൈരിയ 11, തബൂക്ക് 10, ഹാഇൽ 9, അൽഹദ 5, റാബിഗ് 5, യാംബു 4, അബഹ 1, ഖത്വീഫ് 1, ദഹ്റാൻ 1, അൽബാഹ 1, അറാർ 1, നജ്റാൻ 1, അഖീഖ് 1, ദറഇയ 1, ഹഫർ അൽബാത്വിൻ 1, അൽഖുറുമ 1, ഉമുൽ ദൂം 1, അൽമൻദഖ് 1, വാദി അൽഫറഅ് 1
മരണസംഖ്യ:മക്ക 49, മദീന 32, ജിദ്ദ 22, റിയാദ് 6, ഹുഫൂഫ് 3, ജീസാൻ 1, ഖത്വീഫ് 1, ദമ്മാം 1, അൽഖോബാർ 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ജുബൈൽ 1, അൽബദാഇ 1, തബൂക്ക് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.