യാംബു: സൗദിയിലെ സ്‌കൂൾതലം മുതൽ സർവകലാശാല വരെയുള്ള വിദ്യാർഥികൾക്ക് ഒാൺലൈനിലൂടെയുള്ള വിദൂര പഠനം 10 ആഴ്ച കൂടി തുടരാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ശീതകാല അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാം സെമസ്റ്ററിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇൗ ഉത്തരവിറക്കിയത്.
നിലവിലെ അധ്യയന വർഷത്തെ ആദ്യ സെമസ്റ്ററിലെ പരീക്ഷയും അവധിയും കഴിഞ്ഞ് ഞായറാഴ്ചയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രമായിരിക്കും ക്ലാസ് മുറികൾ പഠനത്തിന് തുറന്നുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നും രാജകീയ ഉത്തരവ് പ്രകാരമാണ് ഒാൺലൈൻ പഠനം തുടരാൻ തീരുമാനിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
സർവകലാശാലയിലെയും ടെക്കിനിക്കൽ സ്ഥാപനങ്ങളിലെയും വിദ്യാർഥികളുടെ പ്രാക്റ്റിക്കൽ ക്ലാസുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആവശ്യാനുസരണം നടത്താമെന്നും കുറിപ്പിൽ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച 'മദ്‌റസത്തീ' എന്ന ഓൺലൈൻ പോർട്ടൽ വഴി രാജ്യത്തെ വിദൂരപഠനം വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇൻറർ മീഡിയറ്റ്, സെക്കൻഡറി തലങ്ങളിലുള്ള വിദ്യാർഥികൾക്ക് രാവിലെ ഒമ്പത് മുതലും പ്രാഥമിക തലത്തിലുള്ള വിദ്യാർഥികൾക്ക് ഉച്ചകഴിഞ്ഞ് മൂന്ന് മുതലുമാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദൂരപഠനത്തിെൻറ പരിശീലകർ തുടങ്ങി എല്ലാവരും ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമായി കൈകാര്യം ചെയ്തു കാണുന്നതിൽ മന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ബന്ധപ്പെട്ടവരെ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.