റിയാദ്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുശോചന യോഗം വേൾഡ് മലയാളി കൗൺസിൽ റിയാദ് പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് ഡോ. ടി.ജെ. ഷൈൻ അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഡോ. ജയചന്ദ്രൻ അനുസ്മരണ പ്രസംഗം നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിലും ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മുൻ റിയാദ് സന്ദർശനത്തെ കുറിച്ചും ആ വേളയിലുടനീളം അദ്ദേഹം പ്രകടിപ്പിച്ച സൗഹൃദപരവും സ്നേഹപൂർണവുമായ ഓർമകളും അംഗങ്ങൾ പരസ്പരം പങ്കുവെച്ചു.
ജനകീയനും മനുഷ്യസ്നേഹിയുമായ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഡബ്ല്യു.എം.സി സെക്രട്ടറി സന്തോഷ് നോർബർട്ട് അനുസ്മരിച്ചു. തുടർന്ന് സംസാരിച്ച ട്രഷറർ സുനിൽ മേലേടത്ത് മലയാളികളുടെ ഹൃദയങ്ങളിൽ ആഴത്തിൽ മുദ്രപതിപ്പിച്ചതാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതമെന്ന് അഭിപ്രായപ്പെട്ടു. തങ്കച്ചൻ വർഗീസ്, അബ്ദുസ്സലാം, സിജോ വർഗീസ്, ബിജു രാജൻ, ജയകുമാർ, ഡോ. ലത, മോനി ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.