ജിദ്ദ: വാഹനമോടിക്കുമ്പോൾ നിരത്തുകളിൽ വെച്ച് മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണെന്ന് സൗദി ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ഗൗരവമായ ഗതാഗത നിയമലംഘനമാണെന്നും 3,000 മുതൽ 6,000 വരെ റിയാൽ പിഴശിക്ഷ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലുടെയാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങൾക്കിടയിൽ ഇടിച്ചുകയറുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും പെട്ടെന്നുള്ള അപകടങ്ങൾക്കും കാരണമാവുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.