റിയാദ്: ലോകത്ത് ഏറ്റവും കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുടെ പട്ടികയിൽ റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻറ് റിസർച്ച് സെൻററും. ലോകത്ത് നടക്കുന്ന പത്ത് ശതമാനം അവയവമാറ്റ ശസ്ത്രക്രിയകളും ഇവിടെയാണ്. അന്താരാഷ്ട്ര ഹൃദയ-കരൾമാറ്റ സൊെസെറ്റിയുടെ പട്ടികയിലാണ് കിങ് ഫൈസൽ കാർഡിയാക് സെൻറർ സ്ഥാനം പിടിച്ചത്.
2017 ൽ 35 ഹൃദയമാറ്റ ശസ്ത്രക്രിയകൾ ഇവിടെ നടത്തിയതായി ആശുപത്രി തലവനും കൺസൽട്ടൻറുമായ ഡോ. ജിഹാദ് അൽ ബുറൈകി പറഞ്ഞു. 14 വയസിന് താഴെയുള്ള ഏഴ് കുട്ടികളും ഇതിൽ പെടും. ലോകത്തെ 250 അവയവമാറ്റ കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ 87 ശതമാനം വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. 2017 വരെ 302 അവയവമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്. 1989 ലാണ് കാർഡിയാക് സെൻറർ പ്രവർത്തനം തുടങ്ങിയത്. ക്രിത്രിമ ഹൃദയ രക്തക്കൂഴലുകളുടെ നിർമാണത്തിലും സെൻറർ മികവ് തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.