റിയാദ്: പയ്യന്നൂർ സൗഹൃദ വേദി റിയാദ് (പി.എസ്.വി) റമദാൻ ആദ്യദിനത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഹാളിൽ നടന്ന പരിപാടിയിൽ ഉണ്ണിക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രബോധനസമിതി സെൻട്രൽ ദഅവ എക്സിക്യൂട്ടിവ് ജനറൽ കൺവീനർ ഉസാമ മുഹമ്മദ് ഇളയൂർ റമദാൻ സന്ദേശം കൈമാറി. സനൂപ് പയ്യന്നൂർ സ്വാഗതം പറഞ്ഞു. ആത്മസംസ്കരണത്തിന്റെ അടിത്തറയായ തഖ്വയെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. തുടർന്ന് റമദാൻ സന്ദേശത്തെ ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായ ശംസീർ, റിയാസ് വണ്ടൂർ, ആയിഷ അംജത്ത്, സൽമാൻ ഉമർ, അനസ് എന്നിവർക്ക് സഫീർ വണ്ടൂർ, ടി.പി. ബഷീർ, നവാസ് ഒപീസ്, ഗഫൂർ കൊയിലാണ്ടി, നിഹ്മത്തുല്ല പുത്തൂർ പള്ളിക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 2021ലെ എസ്.എസ്.എൽ.സി വിജയികളായ സജനൻ സനൂപ്, മോഹിത് മോഹനൻ എന്നിവർക്ക് നിപിൻ സിറ്റിഫ്ലവർ, ഉമർ തനിമ എന്നിവർ ആശംസഫലകം കൈമാറി. ഉമർ മുക്കം (ഫോർക), ശിഹാബ് കൊട്ടുകാട്, സുബ്രഹ്മണ്യൻ (കേളി), യു.പി. മുസ്തഫ (കെ.എം.സി.സി), കുമിൾ സുധീർ (നവോദയ), അംജത്ത് (തനിമ), കനകലാൽ (മാധ്യമ പ്രവർത്തകൻ), കിങ് സഊദ് യൂനിവേഴ്സിറ്റി ഐ.ടി മാനേജർ സൽമാൻ ഖാലിദ്, അനസ് (ജറീർ ഹോസ്പിറ്റൽ) എന്നിവർ സംസാരിച്ചു. ജോൺ ക്ലീറ്റസ് (എൻ.ആർ.കെ ഫോറം), ഹുസൈൻ അലി കണ്ണൂർ എന്നിവർ സംബന്ധിച്ചു. അനിൽകുമാർ, ശാക്കിർ, ജോയി, സെയ്തു മീഞ്ചന്ത, അൻവർ, വിഗേഷ്, സക്കറിയ, ജമാൽ കരോളം, നിഷാദ്, ആദിഷ്, ഹരിപ്രിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വി.വി. തമ്പാൻ, വരുൺ, അബ്ദുൽ സമദ്, സുകേത് കല്ലത്ത്, രാഗേഷ്, ജംഷീദ്, ഷാഫി, പ്രിയ സനൂപ്, ജസീറ ജംഷീദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.