റിയാദ്: അധാർമികത കൊടികുത്തിവാഴുന്ന ലോകത്തെ സമാധാനപാതയിലേക്ക് കൊണ്ടുവരാൻ ധാർമിക പാഠങ്ങൾക്ക് മാത്രമേ സാധ്യമാവൂ എന്ന് പ്രമുഖ പണ്ഡിതൻ സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി പ്രസ്താവിച്ചു. റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) പ്രഖ്യാപിച്ച 'ഇസ്‌ലാം ധാർമികതയുടെ വീണ്ടെടുപ്പിന്' കാമ്പയിനിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാമ്പയിൻ മറാത്ത് ഇസ്‌ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്റർ പ്രബോധകൻ സി.പി. താജുദ്ദീൻ സലഫി ഉദ്ഘാടനം ചെയ്തു. ആർ.ഐ.സി.സി കൺവീനർ ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽഹികമി, ശുകൂർ ചക്കരക്കല്ല് എന്നിവർ 'സ്വർഗത്തിന് വേണ്ടി മുന്നേ നടന്നവർ', 'മക്കൾ: അനുഗ്രഹവും പരീക്ഷണവും' എന്നീ വിഷയങ്ങളിൽ സംസാരിച്ചു.
സി. അബ്ദുശഹീദ് ഫാറൂഖി ആമുഖഭാഷണം നടത്തി. ശിഹാബ് അലി മണ്ണാർക്കാട് നന്ദി പറഞ്ഞു. സി.പി. മുസ്‌തഫ, ശങ്കരപ്പിള്ള കുമ്പളത്ത്, ഷംനാദ് കരുനാഗപ്പള്ളി, ലത്തീഫ് തെച്ചി, മെഹ്ബൂബ് കാപ്പാട്, ഉമർ ഫാറൂഖ് മദനി തുടങ്ങിയവർ സംസാരിച്ചു.ആർ.ഐ.സി.സിയുടെ നവീകരിച്ച വെബ്‌സൈറ്റ് ഉമർ കൂൾടെക്ക് പ്രകാശനം ചെയ്‌തു. അബ്ദുല്ല വല്ലാഞ്ചിറ, ഷബീബ് കരുവള്ളി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
ആർ.ഐ.സി.സി ചെയർമാൻ അഷ്‌റഫ് രാമനാട്ടുകര, ജനറൽ കൺവീനർ ജഅ്ഫർ പൊന്നാനി, കൺവീനർമാരായ മുജീബ് പൂക്കോട്ടൂർ, ശിഹാബലി മണ്ണാർക്കാട്, അബ്ദുറഊഫ് സ്വലാഹി, ഷാജഹാൻ പടന്ന, അബ്‌ദുറഹ്‌മാൻ വയനാട്, ആരിഫ് കക്കാട്, ഷഹജാസ് പയ്യോളി, ഷൈജൽ, തൻസീം കാളികാവ് തുടങ്ങിയവർ സംസാരിച്ചു.
മൊയ്‌തു അരൂർ, ബഷീർ കുപ്പോടൻ, ഉബൈദ് തച്ചമ്പാറ, അബ്ദുറഹീം ഉള്ള്യേരി, നൂറുദ്ദീൻ തളിപ്പറമ്പ്, റിയാസ് ചൂരിയോട്, അബ്ദുസലാം കൊളപ്പുറം, അഷ്‌റഫ് തേനാരി, അർഷാദ് ആലപ്പുഴ, സകരിയ്യ കൊല്ലം, നൗഷാദ് കണ്ണൂർ, യാസർ അറഫാത്ത്, അജ്‌മൽ കള്ളിയൻ, നൗഷാദ് അരീക്കോട്, യൂസഫ് കൊല്ലം, നബീൽ പയ്യോളി, അനീസ് എടവണ്ണ, സൈനുദ്ദീൻ പൊന്നാനി, ഷഹീർ പുളിക്കൽ, ഹുസ്‌നി പുളിക്കൽ, നബീൽ അഹമ്മദ്, ഷഫീഖ്, ഷുക്കൂർ എടത്തനാട്ടുകര, അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.