ജിദ്ദ: മക്കയിൽ ഹജ്ജ് തീർഥാടകരെ താമസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾക്ക് മേയ് 30 വരെ അനുമതി നൽകുമെന്ന് ഹജ്ജ് തീർഥാടക ഭവന സമിതി വ്യക്തമാക്കി. ശഅ്ബാനിൽ കാലാവധി അവസാനിക്കേണ്ടതായിരുന്നുവെന്നും ആ കാലയളവിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന പൗരന്മാരെ കണക്കിലെടുത്താണ് ചട്ടം അനുശാസിക്കുന്ന പ്രകാരം കാലാവധി നീട്ടിയതെന്നും സമിതി ചെയർമാൻ എൻജിനീയർ അബ്ദുൽ ബിൻ അഖീൽ ബാജാബിർ പറഞ്ഞു.
ഇതിനായി മുനിസിപ്പാലിറ്റിയും സിവിൽ ഡിഫൻസും അംഗീകരിച്ച നിരവധി കൺസൾട്ടിങ് എൻജിനീയറിങ് ഓഫിസുകളുണ്ട്. തീർഥാടകരുടെ വീടുകളിൽ പരിശോധന നടത്തി വ്യവസ്ഥകളും ആവശ്യകതകളും പാലിച്ചോയെന്ന് പരിശോധിക്കാനും അതനുസരിച്ച് പെർമിറ്റ് നൽകാനും ഈ ഓഫിസുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീർഥാടകരെ താമസിപ്പിക്കാൻ കെട്ടിടം വാടകക്ക് നൽകാൻ ഉദ്ദേശിക്കുന്ന പൗരന്മാർ കെട്ടിട സുരക്ഷ സംബന്ധിച്ച മുഴുവൻ നിബന്ധനയും പാലിക്കണമെന്നും സമിതി ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.