മദീന: ഖുർആൻ അച്ചടിക്കുന്ന മദീന കിങ് ഫഹദ് കോംപ്ലക്സിൽ ദിവസവും രാവിലെ 10നും 12നും ഇടയിൽ വീണ്ടും സന്ദർശകരെ സ്വീകരിക്കുന്നു.
സമുച്ചയത്തിലെ സൗകര്യങ്ങൾ, ഖുർആൻ അച്ചടിക്കുന്ന ഘട്ടങ്ങൾ, ഏറ്റവും പുതിയ പ്രിന്റ്, ഓഡിയോ, ഡിജിറ്റൽ, വിവിധ ഭാഷകളിൽ നിർമിക്കുന്ന പ്രസിദ്ധീകരണങ്ങൾ എന്നിവ കാണാനുള്ള അവസരമാണ് സന്ദർശകർക്കായി ഒരുക്കുന്നത്.
1984ലാണ് ഖുർആൻ അച്ചടിക്കാനുള്ള പ്രധാന കേന്ദ്രമായി മദീനയിൽ കിങ് ഫഹദ് കോംപ്ലക്സ് സ്ഥാപിച്ചത്. ഖുർആൻ മനഃപാഠമാക്കിയ വിശ്വസ്തരായ ആളുകളെ ആശ്രയിച്ച് വിശുദ്ധഗ്രന്ഥം സംരക്ഷിക്കാനും തെറ്റുകളിൽനിന്നും വ്യതിചലനങ്ങളിൽനിന്നും സംരക്ഷിക്കാനുമുള്ള സൂക്ഷ്മതയോടെയാണ് സമുച്ചയം പ്രവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.