റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. സുലൈ ലുലു ശാറഖ് ഇസ്തറാഹയിൽ നടന്ന ‘ഓണം പോന്നോണം 2023’ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. അലി വാരിയത്ത്, റിജോ ഡോമിനിക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.
പ്രോഗ്രാം കൺവീനർ സലാം പെരുമ്പാവൂരിന്റെ നേതൃത്വത്തിൽ ചെണ്ടമേളം, പുലികളി, തിരുവാതിര എന്നിവയുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും നടത്തി. പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, ഉമർ കുട്ടി, ഷുക്കൂർ, ജാസിം, നസീം, ഫിറോസ് പോത്തൻ, സാനു മാവേലിക്കര, ശ്രീജിത്ത്, നിസാമുദ്ദീൻ, അൻവർ, ബാബു അലിയാർ, സലാം മാറമ്പിള്ളി, അലി ആലുവ എന്നിവർ സംബന്ധിച്ചു.
മാവേലിയായി വേഷമിട്ട ജോസ് ആൻറണിയെയും സഹായി വല്ലി ജോസിനെയും പ്രത്യേകം ആദരിച്ചു. മുജീബ് മൂലയിലും നൗഷാദ് പള്ളത്തും ചേർന്ന് പൂക്കളം ഒരുക്കി. ആർട്സ് കൺവീനർ സാജു ദേവസ്സിയുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാവിരുന്നിൽ ജലീൽ കൊച്ചി, റിസ്വാൻ എടയപ്പുറം, അബ്ദുൽ മജീദ്, ബിനു ശിവദാസൻ, സൗമ്യ, ബിജു തുളസീധരൻ എന്നിവർ ഓണപ്പാട്ടുകൾ ആലപിച്ചു.
തിരുവാതിരകളി, നസീബ് കലാഭവന്റെ മിമിക്രിയും പരിപാടിക്ക് മാറ്റുകൂട്ടി. സ്പോർട്സ് കൺവീനർ കുഞ്ഞു മുഹമ്മദിന്റെ നേതൃത്വത്തിൽ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വാശിയേറിയ വടംവലിയും ഉറിയടിയും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
എക്സിക്യൂട്ടിവ് മെംബർമാരായ മുഹമ്മദാലി മരോട്ടിക്കൽ, ഹാരിസ് മേതല, ഷാനവാസ്, ഷെമീർ പോഞ്ഞാശ്ശേരി, ജബ്ബാർ തെങ്കയിൽ, യാഷർ നാനേത്താൻ, അലി സൈനുദ്ദീൻ, മെംബർമാരായ മുഹമ്മദ് അനസ്, സുഭാഷ്, ഹിലാൽ ബാബു എന്നിവർ ഓണസദ്യയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു. സെക്രട്ടറി ഉസ്മാൻ പരീത് സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.