ദമ്മാം: പ്രവാസികൾക്കിടയിൽ പരിചിതനായ മലയാളി ഫോട്ടോഗ്രാഫർ ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി, ഓച്ചിറ, പനക്കൽ വലിയ കുളങ്ങര സ്വദേശി ഷാജി പുരുഷോത്തമൻ (55) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ ഉറക്കത്തിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കൾ തൊട്ടടുത്തുള്ള സ്വകാര ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ദമ്മാം കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് അയച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
15 വർഷമായി പ്രവാസിയായിരുന്ന ഷാജി അൽഖോബാറിലെ അൽ ഖയാം സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: മിഥുൻ, മാനസി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.