ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ള്ള ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ 

ജിദ്ദ വിമാനത്താവളം വഴി തീർഥാടകർ എത്തിത്തുടങ്ങി

ജിദ്ദ: ജിദ്ദ വിമാനത്താവളം വഴി ഹജ്ജ് തീർഥാടകരുടെ വരവ് തുടങ്ങി. ബംഗ്ലാദേശിൽ നിന്നുള്ള തീർഥാടകരുടെ സംഘമാണ് ജിദ്ദ ഹജ്ജ് ടെർമിനലിലെത്തിയത്. ധാക്കയിൽ നിന്നെത്തിയ ആദ്യ സംഘത്തിൽ 410 തീർഥാടകരാണുള്ളത്.

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദുവൈലജ്, ഹജ്ജ്-ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മഷാത്ത്, ബംഗ്ലാദേശ് അംബാസഡർ, ജിദ്ദ എയർപോർട്ട് സി.ഇ.ഒ, പാസ്‌പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, വിമാനത്താവളത്തിലെ സുരക്ഷ വിഭാഗത്തിലെയും വിവിധ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് തീർഥാടകരെ സ്വീകരിച്ചു. ഇത്തവണയും ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങൾ വഴിയാണ് ഹജ്ജ് തീർഥാടകരെത്തുന്നത്. ശനിയാഴ്ച മുതൽ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ തീർഥാടകരുടെ വരവും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Pilgrims began arriving via Jeddah Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.