റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.റിയാദ് മലസിലെ മജിദ് വിശ്രമകേന്ദ്രത്തിൽ നടന്ന പരിപാടി സൗദി മുൻ കസ്റ്റംസ് ഓഫിസർ മാജിദ് അബ്ദുൽദൈ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഷിബു ഉസ്മാൻ ദേശീയ ദിന സന്ദേശം നൽകി. യാസിർ അലി അധ്യക്ഷത വഹിച്ചു. സുരേഷ് ശങ്കർ, മുജീബ് കായംകുളം, ബിനു കെ. തോമസ്, രാധൻ പാലത്ത്, കെ.ജെ. റഷീദ്, ജോൺസൺ, റഫീഖ് വെട്ടിയാർ, അസ്ലം പാലത്ത് എന്നിവർ സംസാരിച്ചു.
ബഷീർ സാപ്റ്റിക്കോ, ഖാൻ പത്തനംതിട്ട, പ്രഡിൻ അലക്സ്, തൊമ്മിച്ചൻ സ്രമ്പിക്കൽ, നാസർ പൂവാർ, കുമാർ തൃശൂർ, ബിനോയ്, റഷീദ് കായംകുളം, ടോം ബിനു, കെ.ബി. ഷാജി, ശ്യാം, നസീർ തൈക്കണ്ടി, റൗഫ്, ആച്ചി നാസർ, കെ.ബി. ഷാജി കൊച്ചിൻ എന്നിവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ സദ്യക്കു ശേഷം നടന്ന കലാപരിപാടിയിൽ അൽത്താഫ്, മുത്തലിബ്, സുരേഷ് ശങ്കർ, വേണുഗോപാൽ, ജിബിൻ സമദ്, ഫിദ ഫാത്തിമ, അനാമിക സുരേഷ്, ഫാത്തിമ നിസാം എന്നിവർ ഗാനങ്ങൾ ആലപിച്ചു. റസൽ മഠത്തിപ്പറമ്പിൽ സ്വാഗതവും നിസാം കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.