നിയമലംഘകരെ തേടി​ പൊലീസ്​; ഒരാഴ്ചക്കിടെ പിടിയിലായത്​ 14,955 വിദേശികൾ

യാംബു: സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ച്​ കഴിയുന്ന വിദേശികളെ അരിച്ചുപെറുക്കി പൊലീസ്​. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘകരായ 14,955 വിദേശികൾ ഒരാഴ്​ചക്കിടയിൽ പിടികൂടി. ഫെബ്രുവരി 22 മുതൽ 28 വരെയുള്ള കണക്കാണിത്​. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ താമസ നിയമ ലംഘകരായ 9,080 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,088 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,787 പേർ എന്നിങ്ങനെയാണ് അറസ്​റ്റിലായത്​.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 849 പേർ അറസിറ്റിലായി. ഇവരിൽ 42 ശതമാനം യമനികളും 56 ശതമാനം എത്യോപ്യക്കാരും രണ്ട്​ ശതമാനം മറ്റു രാജ്യക്കാരുമാണ്. 99 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത ആറു പേരും പിടിയിലായിട്ടുണ്ട്. ആകെ 57,787 ഓളം നിയമലംഘകർ നിലവിൽ നടപടികൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 51,401 നിയമലംഘകരുടെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 1,763 പേരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു.

10,256 ഓളം പേരെ ഇതിനകം നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക്​ സഹായം നൽകുന്നത് ഗുരുതര കുറ്റമാണ്. 15 വർഷം വരെ തടവും പരമാവധി ഒരു ലക്ഷം റിയാൽ പിഴയുമാണ്​ ശിക്ഷ. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - Police looking for law breakers; 14,955 foreigners were caught within a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.