ദമ്മാം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് പ്രവാസി സാംസ്കാരികവേദി കിഴക്കന്‍ പ്രവിശ്യയിലെ കണ്ണൂര്‍-കാസര്‍കോട് ജില്ല പ്രവര്‍ത്തക സംഗമം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല പ്രസിഡൻറ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ ക്രിയാത്മക പ്രതിപക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും പാര്‍ട്ടി ചെയ്യുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങളെ കുറിച്ച സംക്ഷിപ്ത വിവരണം നടത്തിയ അദ്ദേഹം, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയകരമായ പങ്കാളിത്തമുണ്ടാവുന്നത് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിയുടെ മുന്നോട്ടു പോക്കിനെ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു.
പ്രവാസി സാംസ്കാരികവേദി കണ്ണൂര്‍–കാസര്‍കോട് ജില്ല പ്രവര്‍ത്തക സംഗമംതെരഞ്ഞെടുപ്പുകളില് പ്രവാസികള്‍ക്ക് വഹിക്കാനുള്ള സജീവ പങ്കാളിത്തത്തെ കുറിച്ച് അന്‍വര്‍ സലിം പ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയ പരിശീലനവും ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും വിവരിച്ചു ഡോ. ജൗഷീര്‍ ക്ലാസെടുത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണത്തിനു ജംഷാദ് കണ്ണൂര്‍ നേതൃത്വം നല്കി. കണ്ണൂര്‍ കാസർകോട് ജില്ല തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി സിറാജ് തലശ്ശേരിയെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: തന്‍സീം (ജന. കണ്.), പര്‍വേസ് (ജോ. കൺ.), ജമാല്‍ പയ്യന്നൂർ (വൈസ് ചെയ.), ഖലീല്‍ റഹ്മാൻ (സോഷ്യല്‍ മീഡിയ), സലിം (ട്രഷ.), ഷക്കീർ (മീഡിയ കോഒാഡിനേറ്റര്‍). സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷക്കീര്‍ പാപ്പിനിശ്ശേരി സ്വാഗതവും പര്‍വേസ് തലശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.