ദമ്മാം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്രാചെലവ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിെൻറ സാമ്പത്തിക നട്ടെല്ലായി പ്രവർത്തിച്ചിരുന്ന പ്രവാസികൾ ഇന്ന് രോഗഭീതിയിലും തൊഴിൽ പ്രതിസന്ധിയിലുമായി ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം പ്രയാസപ്പെടുകയാണ്.
ഭൂരിഭാഗം പ്രവാസികളും ചെറിയ വരുമാനക്കാരും കാര്യമായ സമ്പാദ്യമില്ലാത്തവരും ആണെന്നിരിക്കെ യാത്രാച്ചെലവ് വഹിക്കാൻ കഴിയാത്തതിെൻറ പേരിൽ അവരുടെ യാത്ര മുടങ്ങാൻ ഇടവരരുത്. ടൊയോട്ട ബ്ലോക്കിന് കീഴിൽ രണ്ടാംഘട്ട ഭക്ഷണക്കിറ്റ് വിതരണം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ടൊയോട്ട ബ്ലോക്ക് പ്രസിഡൻറ് അൻഷാദ് ആലപ്പുഴ, സെക്രട്ടറി സജീർ തിരുവനന്തപുരം, ഖാലിദ് ബാഖവി, ഷംസു പൂക്കോട്ടുംപാടം, നിഷാദ് നിലമ്പൂർ, നൂറുദ്ദീൻ കരുനാഗപ്പളി, ബഷീർ തിരൂർ, ഫിറോസ് കൊല്ലം, ജലീൽ എന്നിവർ നേതൃത്വം നൽകി. സഹായം ആവശ്യമുള്ളവർക്ക് 0572396316 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.