പ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ്യ മേഖല കുടുംബസംഗമത്തിൽ ലോഗോ പ്രകാശനം ചെയ്ത് സുഹ്‌റ ബഷീർ സംസാരിക്കുന്നു

വിയോജിപ്പുകളെ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന്റെ അവസാനം -ഉമർ ഫാറൂഖ്

ജിദ്ദ: വിയോജിപ്പുകളെ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന്റെ അവസാനമാണെന്നും അതാണ് ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൺ റീജിയൻ ആക്ടിങ് പ്രസിഡന്റ് ഉമർ ഫാറൂഖ് പറഞ്ഞു. പ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ്യ മേഖല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൈസലിയ്യ മേഖല പ്രസിഡന്റ് ദാവൂദ് രാമപുരം അധ്യക്ഷത വഹിച്ചു. വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് സുഹ്‌റ ബഷീർ പ്രവാസി വെൽഫെയർ ലോഗോയും തീം സോങ്ങും പ്രകാശനം ചെയ്തു. ഷരീഫ് എറണാകുളത്തിന് അംഗത്വം നൽകി വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി അശ്‌റഫ് പാപ്പിനിശ്ശേരി അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം സി.എച്ച്. ബഷീർ ആശംസയർപ്പിച്ചു. മേഖല സെക്രട്ടറി അബ്ദുസ്സുബ്ഹാൻ സ്വാഗതവും ഇ.കെ. നൗഷാദ് നന്ദിയും പറഞ്ഞു.

പ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ്യ മേഖല കുടുംബസംഗമം

കുട്ടികൾക്കും മുതിർന്നവർക്കുമായി സ്‌പോർട്‌സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ നടന്നു. കസേരകളിയിൽ ഹിഷാം ടൊയോട്ട, സുഹ്‌റ ബഷീർ, ഷൂട്ടൗട്ടിൽ താഹ, വടംവലിയിൽ സമാക്കോ ഫൈസലിയ്യ ടീം എന്നിവർ ജേതാക്കളായി. കുട്ടികളുടെ കസേരകളി മത്സരത്തിൽ അയാൻ വിജയിച്ചു. ബാൾ ത്രോ സീനിയർ വിഭാഗത്തിൽ ഖലീൽ, അഫ്‌ലു, സിദ്‌റ, ജൂനിയർ വിഭാഗത്തിൽ സീഷാൻ, സമീൽ, ഹാനി, അയാൻ എന്നിവരും ജേതാക്കളായി. ഗാനമേളയിൽ റഫീഖ്, സെൽജാസ്, മുംതാസ് അഷ്‌റഫ്, ഇ.കെ. നൗഷാദ്, അബ്ഷിർ, അയാൻ കാസിം, സമീൽ അജ്മൽ, ഇസ്ര അജ്മൽ, സെഹ് വ കാസിം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഉപഹാരങ്ങൾ മുനീർ ഇബ്രാഹിം, എം. അഷ്‌റഫ്, അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവർ വിതരണം ചെയ്തു. അജ്മൽ അബ്ദുൽ ഗഫൂർ, അഹമ്മദ് കാസിം, മുനീർ ഇബ്രാഹിം, സാജിദ് ഈരാറ്റുപേട്ട, ഹാഫിസ് റഹ്മാൻ മഞ്ചേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Pravasi Welfare Jeddah Faisaliyah Region Family Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 01:56 GMT