‘റി​യാ​ദ്​ പാ​ർ​ക്കി​ങ്​’ പ​ദ്ധ​തി ആ​ദ്യ ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യ​പ്പോ​ൾ

റി​യാ​ദി​ലെ പ​ബ്ലി​ക്​ പാ​ർ​ക്കി​ങ് പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം​

റി​യാ​ദ്​: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ‘റി​യാ​ദ്​ പാ​ർ​ക്കി​ങ്​’ പ​ദ്ധ​തി ആ​ദ്യ ഘ​ട്ട​ത്തി​ന്​ തു​ട​ക്കം. അ​ൽ വു​റൂ​ദ് ഡി​സ്​​ട്രി​ക്​​റ്റി​ൽ​ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്ന്​ റി​യാ​ദ് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​ത്തെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി തെ​രു​വു​ക​ളി​ലും പാ​ർ​പ്പി​ട പ​രി​സ​ര​ങ്ങ​ളി​ലും വ്യ​വ​സ്ഥാ​പി​ത പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

അ​മീ​ർ അ​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് റോ​ഡ്, അ​മീ​ർ സു​ൽ​ത്താ​ൻ ബി​ൻ സ​ൽ​മാ​ൻ റോ​ഡ്​ തു​ട​ങ്ങി​യ റോ​ഡു​ക​ളോ​ട്​ ചേ​ർ​ന്നു​ള്ള പ്ര​ധാ​ന സ്​​ട്രീ​റ്റു​ക​ളി​ൽ പാ​ർ​ക്കി​ങ്​ സ്ഥ​ല​മൊ​രു​ക്ക​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും. ക്ര​മ​ര​ഹി​ത​മാ​യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കി​ങ്​ ചെ​യ്യു​ന്ന രീ​തി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നും പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വ്​ കു​റ​ക്കാ​നും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും പാ​ർ​ക്കി​ങ്​ സം​വി​ധാ​നം സ​ഹാ​യി​ക്കും.

‘റി​യാ​ദ് പാ​ർ​ക്കി​ങ്’​ സം​വി​ധാ​നം എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​വ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കും. അ​തി​നാ​യി കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. താ​മ​സ​ക്കാ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ൾ​ക്ക് സ​മീ​പം പാ​ർ​ക്കി​ങ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ ഡി​സ്​​ട്രി​ക്​​റ്റു​ക​ളി​ൽ 12​ പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ളാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​വു​മാ​യി ക്ര​മേ​ണ പൊ​രു​ത്ത​പ്പെ​ടാ​ൻ മ​തി​യാ​യ സ​മ​യം ന​ൽ​കും. ഈ ​പാ​ർ​ക്കി​ങ്​ പ​ദ്ധ​തി​ക്ക്​ ര​ണ്ട് പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​ണു​ണ്ടാ​വു​ക.

തെ​രു​വു​ക​ളി​ൽ പ​ണ​മ​ട​ച്ചു​ള്ള പാ​ർ​ക്കി​ങ്,​ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ നി​യ​ന്ത്രി​ത പാ​ർ​ക്കി​ങ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ര​ണ്ടാ​യി​ത്തി​രി​ക്കു​ക. നി​യ​ന്ത്രി​ത പാ​ർ​ക്കി​ങ്​ ലോ​ട്ടു​ക​ൾ​ക്ക്​ 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത പെ​ർ​മി​റ്റ് ഇ​ഷ്യു ചെ​യ്യാ​നും ശ്ര​മി​ക്കും. റി​യാ​ദ് പാ​ർ​ക്കി​ങ്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ്​ താ​മ​സ​ക്കാ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ക​െ​യ​ന്നും മു​നി​സി​പ്പാ​ലി​റ്റി പ​റ​ഞ്ഞു.

Tags:    
News Summary - Public parking project in Riyadh begins first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.