റിയാദ്: ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തിൽ കേളി രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹയിലെ ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗം സെബിൻ ഇഖ്ബാൽ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
അനീതിക്കെതിരെ ശബ്ദിച്ചതിന്ന് 24-ാം വയസിൽ ഭരണകൂടം തല്ലിക്കെടുത്തിയ ധീര വിപ്ലവകാരിയുടെ 30 വർഷത്തെ ത്യാഗോജ്വല ജീവിതവും കൊടിയ വേദനയിലും ഒരിറ്റ് കണ്ണുനീർ പൊഴിക്കാതെ പുഞ്ചിരിയോടെ മാത്രം സഹപ്രവർത്തകർക്ക് ആവേശം പകർന്നു നൽകിയ സഹന ശക്തിയും പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും പുതുതലമുറക്ക് എന്നും പ്രചോദനമാണെന്ന് അധ്യക്ഷൻ കെ.പി.എം. സാദിഖ് പറഞ്ഞു.
രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ സീബാ കൂവോട്, സുരേഷ് കണ്ണപുരം, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ, ഏരിയാ രക്ഷാധികാരി സെക്രട്ടറിമാരായ സെൻ ആൻറണി, സുനിൽ കുമാർ, മധു ബാലുശ്ശേരി, ജവാദ് പരിയാട്ട്, സതീഷ് കുമാർ വളവിൽ, അനിരുദ്ധൻ കീച്ചേരി, ബൈജു ബാലചന്ദ്രൻ, സെക്രട്ടറിയേറ്റ് അംഗം ഗഫൂർ ആനമങ്ങാട്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഫൽ സിദ്ദീഖ്, റഫീഖ് ചാലിയം, ജാഫർ ഖാൻ, രാമകൃഷ്ണൻ, സബ്കമ്മിറ്റി കൺവീനർമാരായ ഷാജി റസാഖ്, നസീർ മുള്ളൂർക്കര, ബിജു തായമ്പത്ത്, ഹസ്സൻ പുന്നയൂർ, ശ്രീകുമാർ വാസു, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ചില്ല സഹ കോഓഡിനേറ്റർ നാസർ കാരക്കുന്ന്, അൽഖർജ് ഏരിയ പ്രസിഡൻറ് ഷെബി അബ്ദുസ്സലാം, സുനിൽ ഉദിനൂക്കാരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.