ജിദ്ദ: ഫിറ്റ് ജിദ്ദയുടെ ആഭിമുഖ്യത്തിൽ 'ഖുദ്സ്, പ്രത്യാശയുടെ പേരാണ്' ശീർഷകത്തിൽ വെബിനാർ സംഘടിപ്പിച്ചു. മുൻ എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം നിർവഹിച്ചു. മുസ്തഫ തൻവീർ, ഡോ. സുബൈർ ഹുദവി ചേകനൂർ, ഡോ. എ.ഐ. അബ്ദുൽ മജീദ്, മുസ്തഫ വാക്കാലൂർ എന്നിവർ ചർച്ചയിൽ സംസാരിച്ചു. ഇസ്ഹാഖ് പൂണ്ടോളി മോഡറേറ്ററായിരുന്നു.
ഫലസ്തീനികളുടെ ന്യായമായ പോരാട്ടത്തിന് പിന്തുണയർപ്പിച്ച രാജ്യമാണ് ഇന്ത്യയെന്ന് വി.ടി. ബൽറാം പ്രസ്താവിച്ചു. ഫലസ്തീനികൾ സയണിസ്റ്റ് ഭീകരതക്കെതിരെയാണ് പോരാടുന്നതെന്നും ജൂതന്മാർക്ക് എതിരെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജൂതരാഷ്ട്രം എന്നത് തന്നെ അസാന്മാർഗിക വഴികളിലൂടെ സാധിച്ചതാണെന്ന് മുസ്തഫ തൻവീർ അഭിപ്രായപ്പെട്ടു. ഖുദ്സ് എന്നും പ്രതീക്ഷയും പ്രത്യാശയുമാണെന്ന് ഡോ. സുബൈർ ഹുദവി അഭിപ്രായപ്പെട്ടു. ഫലസ്തീൻ ജനതയുടെ മോചനത്തിന് സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്നും മറിച്ചുള്ള വാർത്തകൾ ശരിയല്ലെന്നും ഡോ. എ.െഎ. അബ്ദുൽ മജീദ് അഭിപ്രായപ്പെട്ടു. ഹബീബ് കല്ലൻ, അഹമ്മദ് സാജു എന്നിവർ പങ്കെടുത്തു. അബു കട്ടുപ്പാറ സ്വാഗതവും നൗഫൽ ഉള്ളാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.