മക്ക: രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വ അയോഗ്യത നീക്കം ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ ലോകമെമ്പാടുമുള്ള ജനാധിപത്യ മതേതര വിശ്വാസികളായ ഭാരതീയരുടെ ആഹ്ലാദത്തിലും സന്തോഷത്തിലും പങ്കുചേർന്ന് ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണവും ആഹ്ലാദ സദസ്സും സംഘടിപ്പിച്ചു. അസത്യത്തിനും അധർമത്തിനും എതിരെയുള്ള നീതിയുടെയും ധർമത്തിന്റെയും സത്യത്തിന്റെയും വിജയമാണ് സുപ്രീം കോടതി വിധി.
അസഹിഷ്ണുതയുടെ വക്താക്കളാൽ മുഖം നഷ്ടപ്പെട്ട മതേതര ഇന്ത്യയെയും മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തെയും ഉയിർത്തെഴുന്നേൽപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജം പകരുന്നതാണ് പുതിയ കോടതി വിധിയിലൂടെ വന്നിട്ടുള്ളത്. മോദിക്കും മോദി ഭക്തർക്കും എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനാധിപത്യ മതേതര സമൂഹത്തിനു വലിയ ഊർജവും ആത്മവിശ്വാസവും നൽകുന്നതാകട്ടെ ഈ വിധിയെന്ന് ഒ.ഐ.സി.സി മക്ക കമ്മിറ്റി പ്രത്യാശിച്ചു. ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, നിസാം കായംകുളം, സലീം കന്നംകുഴി, മുഹമ്മദ് ഷാ കൊല്ലം എന്നിവർ ആഹ്ലാദ സദസ്സിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.