ജിദ്ദ: ജിദ്ദയുടെ തെക്ക് ഹറാജ് സവാരീഖ് സൂഖിൽ നടത്തിയ പരിശോധനയിൽ 38 ടൺ കേടായ ഭക്ഷ്യവസ്തുക്കൾ ബലദിയ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബലദിയ ജനൂബിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പത്ത് ടൺ ഉപയോഗിച്ച വസ്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘകരായ വഴിവാണിഭക്കാരിൽ നിന്നാണ് ഇത്രയും വസ്തുക്കൾ പിടിച്ചെടുത്തത്. നിയമലംഘനങ്ങൾ തടയാൻ പൊലീസുമായി സഹകരിച്ചു ഹറാജ് സൂക്കിൽ പരിശോധന തുടരുമെന്ന് ബലദിയ ജനൂബ് മേധാവി എൻജിനീയർ അഹ്മദ് സഹ്റാനി വ്യക്തമാക്കി.
30 കച്ചവട കേന്ദ്രങ്ങൾ സ്ഥലത്തുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിച്ച നിരവധി ഗോഡൗണുകളും ഉപയോഗിച്ച വസ്തങ്ങൾ വിൽക്കുന്ന കടകളും അടച്ചുപൂട്ടിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചു. ജുബ്ന, പാൽപ്പൊടി, ബിസ്ക്കറ്റ്, വിവിധതരം പാക്കറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ പിടിച്ചെടുത്തതിലുൾപ്പെടുമെന്നും ബലദിയ ഒാഫീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.