ദമ്മാം: ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന തീമിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘റെയ്നി നൈറ്റ്’ സംഗീത നിശയുടെ പ്രവേശന ടിക്കറ്റ് കൂടുതൽ പേർ സ്വന്തമാക്കി. ഒരു ദിവസം മാത്രം ശേഷിക്കേ ടിക്കറ്റ് നേടാൻ തിരക്ക് കൂട്ടുകയാണ് സഹൃദയർ. ഖോബാറിലെ പ്രധാന സൂപ്പർമാർക്കറ്റായ യൂനിവൈഡ്, സൽക്കാര റസ്റ്റോറൻറ്, കറി ഹൗസ് റെസ്റ്റോറൻറ്, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ ടിക്കറ്റുകൾ ലഭിക്കും. പാട്ടുകേട്ട് നേടാം റിസോർട്ടിൽ ഫാമിലി ടിക്കറ്റ് എന്ന പ്രത്യേക ഓഫറും സഹൃദയർക്ക് വേണ്ടി സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റിനം കാറ്റഗറി കോംബോ ടിക്കറ്റ് (നാല് പേർക്ക്) എടുക്കുന്നവർക്കാണ് വയനാട് മേപ്പിൾ ആഷ് റിസോർട്ടിൽ നാലുപേർക്ക് (രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും) ഒരു രാത്രി തങ്ങുന്നതിനുള്ള 17,500 രൂപയുടെ വൗച്ചർ സൗജന്യമായി ലഭിക്കുക. വൗച്ചറിന് ഒരു വർഷം വരെ സാധുതയുണ്ടായിരിക്കും. റിസോർട്ടിനെ കുറിച്ച് കൂടുതൽ അറിയാൻ www.mapleashresort.com എന്ന സൈറ്റ് സന്ദർശിക്കാം.
ഗോൾഡ് കാറ്റഗറിയിൽ (നാല് പേർക്ക്) കോംബോ ടിക്കറ്റ് എടുക്കുന്നവർക്ക് 100 റിയാലിെൻറ ഫുഡ് ഡിസ്കൗണ്ട് വൗച്ചർ സൗജന്യമായി ലഭിക്കും. കഴിഞ്ഞ ദിവസം മുന്തിയ ടിക്കറ്റായ റെഡ് കാർപെറ്റ് അൽ അത്താക്കൽ ജനറൽ മാനേജർ മുസ്തഫ ഹസ്സൻ, ഗൾഫ് മാധ്യമം ജീവനക്കാരായ പി.കെ. സിറാജ്, മുനീർ എള്ളുവിള എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും സൗകര്യമായി പരിപാടി ആസ്വദിക്കാൻ കഴിയും വിധത്തിലാണ് സീറ്റുകൾ ക്രമീകരിക്കുന്നത്. പരിപാടിയെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിനും ടിക്കറ്റുകൾക്കും 0559280320, 0504507422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.