ദമ്മാം: ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന എന്ന തീമിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘റെയ്‌നി നൈറ്റ്’ സംഗീത നിശയുടെ ഒരുക്കവും ടിക്കറ്റ് വിൽപനയും പുരോഗമിക്കുന്നു. ദമ്മാം, അൽഖോബാർ, ജുബൈൽ, റസ്തന്നൂര, തുഖ്ാ, ജുബൈൽ റോയൽ കമീഷൻ, അൽഅഹ്സ്സ എന്നിവിടങ്ങളിലാണ് പ്രചാരണവും പ്രവേശന ടിക്കറ്റ് വിൽപനയും സജീവമായി മുന്നേറുന്നത്. ഫെബ്രുവരി ഒമ്പതിന് അൽഖോബാർ സിഗ്‌നേച്ചർ ഹോട്ടലിലെ വിശാലമായ ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.
വേദി, സദസ്, കാണികൾക്കുള്ള പാർക്കിങ് സൗകര്യങ്ങൾ എന്നിവ ക്രമീകരിക്കുന്ന തിരക്കിലാണ് സംഘാടകർ. പ്രമുഖ സിനിമാ താരവും ദേശീയ പുരസ്‌കാര ജേതാവുമായ അപർണ ബാലമുരളി, മുൻനിര സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യ, യുവ ഗായകരിൽ പ്രമുഖരായ സൂരജ് സന്തോഷ്, നിത്യ മാമൻ, അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ് എന്നിവരോടൊപ്പം സെലിബ്രിറ്റി അവതാരകൻ മിഥുൻ രമേഷുമാണ് ആഘോഷം തീർക്കാനെത്തുന്നത്. അവരെ സ്വീകരിക്കാനും റിഹേഴ്സലിന് സൗകര്യമൊരുക്കാനും താമസസൗകര്യത്തിനും നടപടികളായിട്ടുണ്ട്.
മഴയെ തീം ആക്കി മലയാളത്തിലെയും ഇതര ഭാഷകളിലെയും മികച്ച പാട്ടുകൾ ഉൾപ്പെടുത്തിയുള്ള ‘റെയ്‌നി നൈറ്റ്’ കാണുവാനും ആസ്വദിക്കുവാനുമുള്ള പ്രവേശന ടിക്കറ്റ് വിൽപനയും സജീവമാണ്. കഴിഞ്ഞ ദിവസം ദമ്മാമിലും ടൊയോട്ട ഏരിയയിലും നിന്ന് ആവശ്യപ്പെട്ട നിരവധിയാളുകൾക്ക് റെഡ് കാർപറ്റ് പ്രവേശന ടിക്കറ്റുകൾ കൈമാറി. ദമ്മാമിൽ റെഡ യുനൈറ്റഡ് കുവൈറ്റ് സെയിൽസ് മാനേജർ ഷഹീൻ ഷംസുദീൻ, കുവൈത്ത് മെർസി കോർപ് എക്സിക്യൂട്ടീവ് മെമ്പർ മനോജ് അലക്സ് എന്നിവർക്ക് റെഡ ഹസാഡ് കണ്ട്രോൾ ബിസിനസ് യൂനിറ്റ് ഡയറക്ടർ അബ്ദുറഹ്മാൻ മാഹിൻ ടിക്കറ്റ് കൈമാറി.
ദമ്മാം ടൊയോട്ടയിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ആദ്യ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു. ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും സൗകര്യമായി പരിപാടി ആസ്വദിക്കാൻ കഴിയുംവിധത്തിലാണ് സീറ്റുകൾ ക്രമീകരിക്കുന്നത്. പ്ലാറ്റിനം ഫാമിലി (നാലു പേർക്ക്) 1750 റിയാൽ, പ്ലാറ്റിനം സിംഗിൾ 500 റിയാൽ, ഗോൾഡ് ഫാമിലി (നാലു പേർക്ക്) 1000 റിയാൽ, ഗോൾഡ് സിംഗിൾ 300 റിയാൽ, സിൽവർ ഫാമിലി (നാലു പേർക്ക്) 500 റിയാൽ, സിൽവർ സിംഗിൾ 150 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. പരിപാടിയെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിനും ടിക്കറ്റുകൾക്കും 0559280320, 0504507422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.