ഗൾഫ് മാധ്യമം ദമ്മാമിൽ അണിയിച്ചൊരുക്കുന്ന ‘റെയ്‌നി നൈറ്റി’​െൻറ ആദ്യ ടിക്കറ്റ് വിൽപന മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, റെഡ​ ഹസാർഡ് കണ്ട്രോൾ ബിസിനസ് യുനിറ്റ് ഡയറക്ടർ അബ്​ദുറഹ്​മാൻ മാഹിൻ, മേഴ്‌സി കോർപ്​സ്​ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രസിഡൻറ്​ അനീസ് തമ്പി, ഫൗണ്ടേഷൻ ജി.സി.സി പ്രസിഡന്റ് ഷിബു മുരളി എന്നിവർക്ക് കൈമാറി നിർവഹിക്കുന്നു 

ദമ്മാമിൽ ‘റെയ്‌നി നൈറ്റ്’ സംഗീത നിശയുമായി ഗൾഫ് മാധ്യമം


ദമ്മാം: മഴയുടെ മാസ്മരികാന്തരീക്ഷത്തിൽ മതിവരുവോളം പാട്ടുകൾ നുകരാൻ കിഴക്കൻ പ്രവിശ്യയിലെ മലയാളികൾക്കായി ‘റെയ്‌നി നൈറ്റ്’ സംഗീത നിശയുമായി ‘ഗൾഫ് മാധ്യമം’. മഴ തീമാക്കി മലയാളത്തിലെയും ഇതര ഭാഷകളിലെയും ഗൃഹാതുരത ഉണർത്തുന്ന നിരവധി പാട്ടുകൾ കോർത്തിണക്കിയുള്ള ഗാനമഞ്ജരി ആസ്വദിക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ കാത്തിരുന്നാൽ മതി. പാട്ടി​െൻറ പാലാഴിക്കൊപ്പം മഴയുടെ എല്ലാ താളലയ ഭാവങ്ങളും സദസിന് അനുഭവവേദ്യമാക്കും വിധം ക്രമീകരിക്കുന്ന സംഗീത സാന്ദ്രമായ വേദി മലയാളികൾക്ക് നവ്യാനുഭവമാകും. 

 

പ്രമുഖ സിനിമാതാരവും ദേശീയ പുരസ്‌കാര ജേതാവുമായ അപർണ ബാലമുരളി, മുൻനിര സംഗീത സംവിധായകൻ സ്​റ്റീഫൻ ദേവസ്യ, യുവഗായകരിൽ പ്രമുഖരായ സൂരജ് സന്തോഷ്, നിത്യ മാമൻ, അക്ബർ ഖാൻ, ക്രിസ്​റ്റകല, ശ്രീജിഷ് എന്നിവരോടൊപ്പം മിഥുൻ രാമേഷും അണിനിരക്കുന്ന സംഗീത വിസ്മയം ഫെബ്രുവരി ഒമ്പതിന് അൽഖോബാർ സിഗ്‌നേച്ചർ ഹോട്ടലിലെ വിശാലമായ ഹാളിലാണ് അരങ്ങേറുന്നത്. പരിപാടിയുടെ പ്രവേശന ടിക്കറ്റി​െൻറ ആദ്യ വിൽപന ദമ്മാം റോയൽ മലബാർ ഹോട്ടലിലെ പ്രൗഢ ഗംഭീരമായ അങ്കണത്തിൽ നടന്നു.

മാധ്യമം സി.ഇ.ഒ പി.എം. സാലിഹിൽ നിന്നും റെഡ​ ഹസാർഡ് കണ്ട്രോൾ ബിസിനസ് യുനിറ്റ് ഡയറക്ടർ അബ്​ദുറഹ്​മാൻ മാഹിൻ, മേഴ്‌സി കോർപ്​സ്​ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രസിഡൻറ്​ അനീസ് തമ്പി, ഫൗണ്ടേഷൻ ജി.സി.സി പ്രസിഡൻറ്​ ഷിബു മുരളി എന്നിവർ ആദ്യ ടിക്കറ്റുകൾ ഏറ്റുവാങ്ങി. കാലുഷ്യം നിറഞ്ഞ കാലത്ത് മനുഷ്യ മനസുകളിൽ പരസ്പര സ്നേഹവും ആർദ്രതയും ഐക്യവും വളർത്താനുള്ള സർഗാത്മക വേദികളായാണ് മാധ്യമം ഇത്തരം സാംസ്‌കാരിക പരിപാടികളെ കാണുന്നതെന്ന് സി.ഇ.ഒ പി.എം. സാലിഹ് പറഞ്ഞു. ഗൾഫ്​ മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

തനിമ പ്രൊവിൻസ് പ്രസിഡൻറ്​ അൻവർ ഷാഫി അധ്യക്ഷത വഹിച്ചു. മാധ്യമം-മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എ.കെ. അസീസ്, സെയിൽസ് കൺവീനർ മുഹമ്മദ് കോയ, സലാം ജാംജൂം, തനിമ ദമ്മാം പ്രസിഡൻറ്​ മുഹമ്മദ് സിനാൻ, ഗൾഫ്​ മാധ്യമം മാർക്കറ്റിങ്​ മാനേജർ ഹിലാൽ, ലേഖകൻ സാബു മേലതിൽ, മാധ്യമം മാർക്കറ്റിങ്​ എക്​സിക്യുട്ടീവുകളായ മുനീർ ചടയമംഗലം, പി.കെ. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. ‘റെയ്‌നി നൈറ്റ്’ ജനറൽ കൺവീനർ റഷീദ് ഉമർ നന്ദി പറഞ്ഞു. പബ്ലിസിറ്റി കൺവീനർ ഷബീർ ചാത്തമംഗലം ചടങ്ങ്​ നിയന്ത്രിച്ചു. പരിപാടിയെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിനും ടിക്കറ്റുകൾക്കും 0559280320, 0504507422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Rainy nights musical night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.