റിയാദ്: റമദാനോടനുബന്ധിച്ച് സൗദി വോളിബാൾ ഫെഡറേഷൻ റിയാദിൽ സംഘടിപ്പിച്ച റമദാൻ വോളിബാൾ അമച്വർ ചാമ്പ്യൻഷിപ് സമാപിച്ചു. വനിത ടൂർണമെൻറിൽ അൽ നാസിറും പുരുഷന്മാരുടെ മത്സരങ്ങളിൽ സ്റ്റാർസും ചാമ്പ്യന്മാരായി. റിയാദ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ഇന്ത്യൻ ക്ലബുകളായ അറബ്കൊ, സ്റ്റാർസ് കൂടാതെ ലെജൻഡ്സ്, റിയാദ് വോളി, ത്വവാഹീൻ, ഫാൽക്കൻ, മസ്റിയ്യീൻ ക്ലബ്, തആവുൻ എന്നിവരാണ് രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടിയത്.
ഇരു ഗ്രൂപ്പുകളിൽനിന്നും കൂടുതൽ പോയൻറ് കരസ്ഥമാക്കിയ ലെജൻറ്സും സ്റ്റാർസുമാണ് കലാശപ്പോരാട്ടത്തിൽ കൊമ്പുകോർത്തത്.
ഫൈനലിന്റെ അന്തിമ വിസിൽ മുഴങ്ങിയപ്പോൾ (20 -25, 25 -21, 15-13) വിജയം കരുത്തരായ സ്റ്റാർസിന്റെ കൂടെയായിരുന്നു. മികച്ച കളിക്കാരായി മിർഷാദ്, ജുനൈദ്, ദീപക്, യൂസഫ്, സഅദ്, മുഹമ്മദ് സാലഹ്, അബ്ദുല്ല എന്നിവരും മിന്നും താരമായി മിർഷാദും തിരഞ്ഞെടുക്കപ്പെട്ടു. സൗദി വോളിബാൾ ഫെഡറേഷൻ ചെയർമാൻ ഡോ. ഖാലിദ് അൽ സുഹൈബി വിജയികൾക്കുള്ള ട്രോഫിയും സമ്മാനത്തുകയും വിതരണം ചെയ്തു.
വനിത വിഭാഗത്തിൽ അൽ ഫൈസൽ ക്ലബിനെ 25 -16, 25 -21 ന് തോൽപിച്ചാണ് അൽ നാസിർ കിരീടത്തിൽ മുത്തമിട്ടത്. മർവ, ആലിയ ഹനീൻ, ഗാല, പാം, ജാസ്മിൻ എന്നിവർ മികച്ച കളിക്കാരായും മർവ ഏറ്റവും നല്ല കളിക്കാരിയായും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.