ദമ്മാം: ഗായികയും കാഥികയുമായിരുന്ന റംല ബീഗത്തിെൻറ ജീവചരിത്രവും പാട്ടുകളും കോർത്തിണക്കി സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) ‘ഓർമകളിൽ റംല ബീഗം’ സംഘടിപ്പിച്ചു. ‘പാവങ്ങളുടെ കാവൽ മാലാഖ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നർഗീസ് ബീഗം പരിപാടിയിൽ മുഖ്യാതിഥിയായി. റംല ബീഗത്തിെൻറ വമ്പുറ്റ ഹംസ എന്ന മാപ്പിളപ്പാട്ട് ചെറുപ്പത്തിൽ പാടി ധാരാളം സമ്മാനങ്ങൾ സ്കൂൾ, മദ്റസ കാലത്ത് നേടിയിരുന്ന ഓർമ നർഗീസ് പങ്കുവെച്ചു.
സ്ത്രീകൾ വിശിഷ്യാ മുസ്ലിം പെൺകുട്ടികൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് അപരാധമെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്ത് മതവിലക്കുകൾ പോലും ലംഘിച്ചു കഥാപ്രസംഗം വേദിയിൽ അവതരിപ്പിച്ച ഒരു ധീരവനിതയായിരുന്നു റംല ബീഗം എന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച സാജിദ് ആറാട്ടുപുഴ പറഞ്ഞു.
ഏഷ്യാനെറ്റിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ‘മൈലാഞ്ചി’യിലൂടെ ആസ്വാദകരുടെ മനം കവർന്ന ഗായകൻ അനസ് ആലപ്പുഴയുടെ നേതൃത്വത്തിലാണ് ‘ഓർമകളിൽ റംല ബീഗം’ എന്ന ഗാനസപര്യ അരങ്ങേറിയത്. ദമ്മാമിലെ ഗായകരായ സിദ്ദിഖ് കായംകുളം, ഫൈസൽ, അൻഷാദ്, മഹറൂഫ്, സംഗീത ടീച്ചർ എന്നിവർ റംല ബീഗത്തിെൻറ ഗാനങ്ങൾ ആലപിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾക്ക് മാറ്റുകൂട്ടി. ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച് നർഗീസ് ബീഗത്തെ ചടങ്ങിൽ ആദരിച്ചു.
സവ പ്രസിഡൻറ് സാജിദ് ആറാട്ടുപുഴയും വനിത വേദി പ്രസിഡൻറ് നസി നൗഷാദും ചേർന്ന് നർഗീസ് ബീഗത്തെ പൊന്നാടയണിയിച്ചു. നാലു കുട്ടികൾ അവരുടെ സമ്പാദ്യ വഞ്ചിയിലെ തുക മരുന്ന് വാങ്ങാൻ പോലും കഷ്ടപ്പെടുന്നവർക്ക് നർഗീസ് ബീഗത്തെ ഏൽപ്പിച്ചു. ഏറ്റവും ഹൃദ്യമായ അനുഭവമായി കുട്ടികളുടെ സമ്പാദ്യ വഞ്ചി സ്വീകരിക്കുകയാണെന്ന് നർഗ്ഗീസ് ബീഗം പറഞ്ഞു. നർഗ്ഗീസിെന്റ പ്രവർത്തനങ്ങളിലേക്കു സംഭാവനായി സദസ്സിൽ നിന്നും ഒരു ലക്ഷത്തോളം രൂപ സമാഹരിച്ച് കൈമാറി.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെട്ട ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ എന്ന പുസ്തകം രചിച്ച സാജിദ് ആറാട്ടുപുഴയെ ചടങ്ങിൽ ആദരിച്ചു. നർഗീസ് ബീഗവും സവ വനിതാ വേദി എക്സിക്യൂട്ടിവ് അംഗങ്ങളുൾപ്പെടെയുള്ളവരും ചേർന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. അമിത ബഷീർ അവതാരകയായിരുന്നു.
ജോഷി ബാഷ സ്വാഗതവും റിജു ഇസ്മാഈൽ നന്ദിയും പറഞ്ഞു. നൗഷാദ് കൈചൂണ്ടി, സിറാജ് കരുമാടി, നൗഷാദ് ആറാട്ടുപുഴ, നവാസ് വളഞ്ഞവഴി, യഹ്യ പുന്നപ്ര, നിറാസ് യൂസുഫ്, ബൈജു കുട്ടനാട്, സജീർ, യാസർ കായംകുളം, അഞ്ജു നിറാസ്, രശ്മി ശിപ്രകാശ്, സാജിദ നൗഷാദ്, സുബിന സിറാജ്, അമൃത ശ്രീലാൽ, സുമയ്യ സിദ്ദീഖ്, സൗമി നവാസ്, ഷീബ റിജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.