റിയാദ്: സൗദിയിൽ നിന്ന് നാട്ടിൽ പോകാന്‍ നിലവിൽ ൈകയിലുള്ള എക്സിറ്റ്/എന്‍ട്രി വിസകൾ സൗജന്യമായി പുതുക്കി ന ൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തോട് ആവശ്യപ്പെട്ടു.
ഫെബ്രു വരി 25 മുതൽ മെയ് 24 വരെ അടിച്ച വിസകളുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാനാണ് ഉത്തരവ്. ഇൗ കാലയളവി നിടയിൽ അനുവദിച്ച മുഴുവൻ എക്സിറ്റ് /എൻട്രി വിസകളും പ്രത്യേക ഫീസോ നടപടിക്രമങ്ങളോ ഇല്ലാതെ സ്വമേധയാ പുതുക്കിക്കിട്ടും.
നാഷനൽ ഇൻഫർമേഷൻ സെൻററിെൻറയും ധനകാര്യമന്ത്രാലയത്തിെൻറയും സഹകരണത്തോടെയാണ് ജവാസത്ത് വിസകൾ പുതുക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. വിമാന സർവിസ് ഉൾപ്പെടെയുള്ള ഗതാഗതങ്ങൾ നിരോധിച്ചത് മൂലം പുറത്തുപോകാനാവതെ രാജ്യത്ത് കഴിയുന്നവർക്കാണ് ഇൗ ആനുകൂല്യം.
എക്സിറ്റ് / എൻട്രി വിസയിൽ സ്വന്തം നാടുകളിൽ പോയവരുടെ കാര്യം ഇൗ അറിയിപ്പിൽ പറയുന്നില്ല. അത്തരക്കാരുടെ റീഎൻട്രി വിസ സൗദി വിദേശകാര്യമന്ത്രാലയത്തിെൻറ പോർട്ടൽ വഴി പുതുക്കണമെന്ന് ജവാസത്ത് നേരത്തെ അറിയിച്ചിരുന്നു. സൗദിയിലേക്ക് തിരിച്ചുവരാനാവാതെ നാടുകളിൽ കുടുങ്ങിയ ആളുകൾക്ക് എക്സിറ്റ് / എൻട്രി വിസയുടെ കാലാവധി സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ https://visa.mofa.gov.sa/ExtendReturnedVisa എന്ന പോർട്ടൽ വഴി പുതുക്കാനാവും എന്നാണ് അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.