റിയാദ്: നവോദയ സാംസ്കാരിക വേദിയുടെ നാലാമത് ഇൻറർനാഷനൽ വോളിബാൾ ടൂർണമെൻറ് 2024 ഏപ്രിലിൽ ബത്ഹ സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിന് സമീപമുള്ള സ്ഥിരം ഗ്രൗണ്ടിൽ നടക്കും. സൗദി ടീം ഉൾപ്പെടെ നിരവധി രാജ്യക്കാരുടെ വിവിധ ടീമുകൾ ടൂർണമെൻറിൽ മാറ്റുരക്കും. ടൂർണമെൻറ് വിജയത്തിനായി നവോദയ ഓഫിസിൽ ചേർന്ന പൊതുയോഗം 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ഇസ്മാഈൽ കണ്ണൂർ (ചെയ.), മനോഹരൻ, അജിത്കുമാർ (വൈ. ചെയ.), അനിൽ മണമ്പൂർ (കൺ.), മൃദുൽ, ഹാരിസ് (ജോ. കൺ.) എന്നിവർ സ്വാഗതസംഘം ഭാരവാഹികളായിരിക്കും. വിവിധ സബ്കമ്മിറ്റികൾക്കും യോഗം ചുമതലകൾ നൽകി. ഷാജു പത്തനാപുരം, വിക്രമലാൽ, അയ്യൂബ് കരൂപ്പടന്ന (സാമ്പത്തികം), ഷിബു, വിക്രമലാൽ (ഗ്രൗണ്ട് ആൻഡ് ടീം കോഓഡിനേഷൻ), അനിൽ മുഹമ്മദ്, നാസർ പൂവാർ (വളൻറിയർ), ഷൈജു ചെമ്പൂര്, അനിൽ പിരപ്പൻകോട് (പബ്ലിസിറ്റി) എന്നിവർ സബ്കമ്മിറ്റി ഭാരവാഹികളായിരിക്കും. ഷൈജു ചെമ്പൂര് വരച്ച ലോഗോ നവോദയ പ്രസിഡൻറ് വിക്രമലാൽ പ്രകാശനം ചെയ്തു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കുമ്മിൾ സുധീർ, പൂക്കോയ തങ്ങൾ, അനിൽ മണമ്പൂർ തുടങ്ങിയവർ സംസാരിച്ചു. വിക്രമലാൽ അധ്യക്ഷത വഹിച്ചു. ഷൈജു സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 0509158523, 0568097718 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.