മക്ക: ഈവർഷത്തെ ഹജ്ജ് കർമം നിർവഹിക്കാൻ മക്കയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ഒ.ഐ.സി.സി മക്ക ഹജ്ജ് സെൽ സ്വീകരണം നൽകി. ഹാജിമാർക്ക് ഒ.ഐ.സി.സി മക്ക ഹജ്ജ് സെല്ലിന്റെ വനിത വളൻറിയർ സംഘവും കുട്ടികളും മറ്റു വളന്റിയർ ടീമും ചേർന്നാണ് സ്വീകരിച്ചത്.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഷാഹിദ് ആലം സകുടുംബത്തോടൊപ്പം ഒ.ഐ.സി.സി വളന്റിയർമാർക്കൊപ്പം സ്വീകരണ പരിപാടിയിൽ പങ്കെടുത്തത് ആവേശം നൽകി. ഒ.ഐ.സി.സി യുടെ ഹജ്ജ് സന്നദ്ധ സേവന പ്രവർത്തനങ്ങളെകുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചും വിശദമായി വനിത വളന്റിയർ മാരിൽ ടീമിൽ നിന്നും ഹജ്ജ് സെൽ ഭാരവാഹികളിൽനിന്നും അദ്ദേഹം മനസ്സിലാക്കി.
സ്വീകരണ പരിപാടികൾക്ക് ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി, നൗഷാദ് പെരുന്തല്ലൂർ, ജിബിൻ സമദ് കൊച്ചി, ഹബീബ് കോഴിക്കോട്, സലീം കണ്ണനാംകുഴി, നൗഷാദ് തൊടുപുഴ, മുഹമ്മദ് ഷാ കൊല്ലം, ഷംനാസ് മീരാൻ കോതമംഗലം, അബ്ദുൽ സലാം അടിവാട്, റയീഫ് കണ്ണൂർ, നൗഷാദ് എടക്കര, ഇക്ബാൽ ഗബ്ഗൽ, ഇബ്രാഹിം കണ്ണങ്കർ, ഫിറോസ് എടക്കര, ശ്യാം, സനൂഫ്, ഹബീബ് ഭായി തുടങ്ങിയവരും വനിതാ ഹജ്ജ് സെൽ ലീഡേഴ്സ് ആയ നിസാ നിസാം, ഷബാന ഷാനിയാസ്, ബദരിയ്യ നൗഷാദ്, ഹസീന ഷാ, നസ്രിയ ജിബിൻ, ലെസ്ന നിയാസ്,നിജിമോൾ നിഷാദ് , അനീഷാ നിസാം, ജെസ്സി ഫിറോസ്, രിഹാബ് റയീഫ്, ഫെബി ശ്യാം, അജഷ സലീം തുടങ്ങിയവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.