റിയാദ്: സൗദിയില്‍ റെൻറ് എ കാര്‍ മേഖലയിലെ സ്വദേശിവത്കരണം അഞ്ച് തസ്തികകളിൽ മാത്രമാണ് നടപ്പാക്കുകയെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇെതാഴികെ തസ്തികകളിൽ വിദേശികളെ തുടരാൻ അനുവദിക്കും. സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരാന്‍ ആറ് ദിവസം ബാക്കി നില്‍ക്കെയാണ് മന്ത്രാലയം വക്താവ് ഖാലിദ് അബല്ഖൈലിെൻറ വിശദീകരണം.
റെൻറ് എ കാര്‍ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ്, സൂപര്‍വൈസര്‍, വില്‍പന വിഭാഗം, വാഹനം ഏറ്റെടുക്കല്‍, ഏല്‍പിച്ചുനല്‍കല്‍ എന്നീ തസ്തികകളാണ് സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയത്. റെൻറ് എ കാര്‍ ജോലികളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന പ്രസ്താവനക്ക് ശേഷമാണ് ഏതാനും ത്സതികകളില്‍ സ്വദേശികള്‍ മാത്രമായിരിക്കണമെന്നും മറ്റു ജോലികളില്‍ വിദേശികളെ തുടരാന്‍ അനുവദിക്കുമെന്നുമുള്ള ഇളവ് മന്ത്രാലയം പ്രഖ്യാപിച്ചത്.
മാര്‍ച്ച് 18ന് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നതിെൻറ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയത്തിെൻറ പരിശോധന വിഭാഗം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അധികൃതരെ ബോധവത്കരിക്കുകയും ചെയ്തിരുന്നു. മന്ത്രാലയത്തിെൻറ മേഖല ശാഖകളിലേക്ക് സര്‍ക്കുലറും അയച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ നിയമലംഘനമായി പരിഗണിക്കുകയും പിഴയും ശിക്ഷയും ലഭിക്കുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.