റിയാദ്: വിശ്വാസി ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങൾ എന്നനിലയിൽ റമദാനെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്ന് ആർ.ഐ.സി.സി അഹ്ലൻ റമദാൻ സംഗമം ഉണർത്തി.
കർമങ്ങൾക്ക് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്ന റമദാനിലെ ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ കൃത്യമായി ഉപയോഗപ്പെടുത്താൻ സാധ്യമാവണം. അതിന് സ്വന്തത്തെയും കുടുംബത്തെയും സന്നദ്ധമാക്കണം. റമദാനിലെ ആചാരാനുഷ്ഠാനങ്ങളെ അറിയാനും പഠിക്കാനും കൃത്യമായി അനുഷ്ഠിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസ കർമ മേഖലകളിലെ അനിസ്ലാമിക കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ജാഗ്രത പാലിക്കണം.
രാജ്യത്തെ ഫാഷിസ്റ്റ് ഭീഷണിയിൽ നിന്നും മോചനം നേടാനുള്ള പോരാട്ടത്തിന്റെ ഭാഗമാവാൻ ശ്രദ്ധിക്കണം. ജനാധിപത്യ കക്ഷികളുടെ കൂടെ നിൽക്കാനും അതിന് പോറലേൽക്കുന്ന പ്രവത്തനങ്ങളിൽനിന്ന് മാറിനിൽക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
റിയാദ് സുലൈ തൻഹാത്ത് ഇസ്തിറാഹയിൽ നടന്ന സംഗമം സുൽത്താന ജാലിയാത്ത് മലയാളവിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി ഉദ്ഘാടനം ചെയ്തു.
ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ സുബൈർ സലഫി പട്ടാമ്പി, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് അൽ ഹികമി, അമീൻ മദീനി, അബ്ദുറഊഫ് സ്വലാഹി, അബ്ദുറഹീം പേരാമ്പ്ര, മുഹമ്മദ് കുട്ടി പുളിക്കൽ, ഇക്ബാൽ കൊല്ലം, മൊയ്തു അരൂർ, ബഷീർ കുപ്പോടൻ തുടങ്ങിയവർ സംസാരിച്ചു.
ആർ.സി.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഉമർ കൂൾടെക്ക് തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.
അസ്വഹാബാ ചരിത്രപഠന ക്ലാസ് വിജയികളായ അബ്ദുൽ ഹമീദ് വേങ്ങര, കെ.വി. ശബാന, യു.കെ. ശഹീദ, സബീഹ അരൂർ, മുഹമ്മദ് അദാൻ, കളറിങ് മത്സരത്തിൽ വിജയിച്ച ഐഷ ഷക്കീബ്, മൻഹ ബിൻത് ജാവീദ്, ഫർഹാൻ ബിൻ ജാവീദ് തുടങ്ങിയവർക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.