റിയാദ്: ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ വിഭാഗമായ ‘റിസ’ ചിത്രരചന മത്സരം സംഘടിപ്പിക്കും. മിഡിൽ ഈസ്റ്റിലെ വിവിധ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളുകളിലെയും കേരളത്തിലെ ആറു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെയും പങ്കെടുപ്പിച്ചാണ് മത്സരം.
ലോകാരോഗ്യസംഘടനയുടെ ഈ വർഷത്തെ പുകവലിവിരുദ്ധ പ്രചാരണ പ്രമേയമായ ‘പുകയിലയല്ല, നമുക്ക് വേണ്ടത് ഭക്ഷണം’ എന്നതാണ് പോസ്റ്റർ രചനക്കായി തെരഞ്ഞെടുത്തിട്ടുള്ള വിഷയം. സബ് ജൂനിയർ (ഗ്രേഡ് 6-8), ജൂനിയർ (ഗ്രേഡ് 9-10), സീനിയർ (ഗ്രേഡ് 11-12) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഓരോ സ്കൂളിൽനിന്നും രണ്ടുവീതം രചനകളാണ് സ്വീകരിക്കുക.
രചനകൾ അതത് സ്കൂൾ പ്രിൻസിപ്പൽമാരുടെ സാക്ഷ്യപത്രം ഉൾപ്പെടെ സ്കൂൾ കോഓഡിനേറ്റർമാർ മുഖേന https://skfoundation.online/poster-competition ലിങ്ക് വഴി ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ ജൂൺ ഒമ്പതിനുമുമ്പ് സമർപ്പിക്കണം. കേരളത്തിൽനിന്നും സൗദി അറേബ്യ ഒഴികെ മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും സൗദി അറേബ്യയിലെ മൂന്ന് പ്രവിശ്യകളിലെ സ്കൂളുകൾക്കും ‘റിസ’യുടെ സർട്ടിഫിക്കറ്റ് ഓൺലൈനായി ജൂൺ 26നുമുമ്പ് നൽകും.
അതോടൊപ്പം റിസയുടെ ‘ടീൻ ആർമി ഗ്ലോബൽ’ കൂട്ടായ്മയിൽ അംഗത്വവും നൽകും. എല്ലാ മത്സരാർഥികൾക്കും പങ്കാളിത്ത സാക്ഷ്യപത്രം നൽകും. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഫൗണ്ടേഷന്റെ വെബ് സൈറ്റ് www.skfoundation.online സന്ദർശിക്കുകയോ സ്കൂൾ കോഓഡിനേറ്റർമാരുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ‘റിസ’ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.